പൊട്ടിത്തെറിക്കാൻ ഇനിയെത്ര നെഞ്ചിൻ കൂടുകൾ
തിരുവോണ ദിവസം രണ്ട് ചെറുപ്പക്കാരുടെ കൊലപാതക വാർത്തയറിഞ്ഞാണ് കേരളം ഉണർന്നത് തിരുവനന്തപുരത്തെ വെഞ്ഞാറാംമൂട്ടിൽ ഡി വൈ എഫ് ഐ യുടെ രണ്ട് പ്രർത്തകർ അർദ്ധരാത്രിയോടെ കൊല്ലപ്പെട്ടിരിക്കുന്നു. ഒരു ചെറിയ ഇടവേളക്ക് ശേഷം കേരളം വീണ്ടും കക്ഷി – രാഷട്രീയ കൊലപാതക പരമ്പരകളിലേക്ക് നീങ്ങുന്നുവോ എന്ന ആശങ്കയിലായിരുന്നു കേരളം പെരിയ ഇരട്ട കൊലപാതകത്തിന് ശേഷം ഇത്തരം കൊലപാതക രാഷ്ട്രീയത്തിനെതിരെ പൊതു സമൂഹം ശക്തമായ നിലപാട് സ്വീകരിക്കുകയും എല്ലാത്തരം കക്ഷിരാഷ്ട്രീയ ആക്രമണങ്ങളെ ചോദ്യം ചെയ്യുകയും ആക്രമണങ്ങളിൽ ഉൾപ്പെടുന്ന പാർട്ടികളെ ജനങ്ങൾ തള്ളി പറയുന്ന അവസ്ഥ രൂപപ്പെട്ടിരുന്നു അത്തരം സാഹചര്യത്തൽ വലിയ തോതിലുള്ള രാഷട്രീയ സംഘർങ്ങൾ കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്നിരുന്നില്ല
കുടിപ്പക രാഷ്ട്രീയത്തിൽ നേരിയ ശമനം ഉണ്ടായെങ്കിലും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊലപാതകങ്ങളും സംഘർഷങ്ങളും കേരളത്തിലെ ചിലയിടങ്ങളിൽ നിത്യസംഭവമാണ് പലപ്പോഴും നിയന്ത്രണങ്ങൾക്കപ്പുറം ഇത്തരം സംഘർഷങ്ങൾ മാറുകയും ചെയ്തിട്ടുണ്ട് കക്ഷി – രാഷട്രീയ സംഘർഷത്തിൻ്റെ പ്രധാന യിടമായിരുന്ന കണ്ണൂർ കഴിഞ്ഞ ചില വർഷങ്ങളിൽ ഭയപ്പെടുത്തുന്ന വാർത്തകൾ കുറവാണെങ്കിലും പൂർണ്ണമായും കെട്ടടിങ്ങിയിട്ടില്ല എന്നതിൻ്റെ തെളിവുകൾ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നടന്ന ചില സംഭവങ്ങൾ തെളിയിക്കുന്നു കൊല്ലപ്പെട്ട ആർ എസ് എസ് നേതാവ് മനോജിൻ്റെ ആണ്ട് ദിവസത്തിൽ നേരിയ തെങ്കിലും ചിലയിടങ്ങളിൽ സംഘർഷമുണ്ടായിരുന്നു
പതിറ്റാറ്റുണ്ടകളായി തുടരുന്ന ഇത്തരം സംഘർഷങ്ങളും, കൊലപാതകങ്ങളും സൃഷ്ടിക്കുന്ന പ്രത്യാഖ്യാതം ഒരു സമൂഹത്തിൻ്റെ മുന്നോട്ടുള്ള പോക്കിനെയാണ് തടസ്സപ്പെടുത്തുന്നത് എന്ന് നമ്മുക്ക് കാണാം. ഓരോ കൊലപാതകങ്ങൾക്ക് ശേഷവും ഇരുകൂട്ടരും കൊല്ലപ്പെട്ടവരുടെ കണക്കുകൾ കാട്ടി ജനങ്ങനെള ഭയപ്പെടുത്തുകയാണ് പതിവ് പക്ഷേ അവർ ജനങ്ങൾക്ക് മുമ്പിൽ വെക്കാത്തൊരു കണക്കുണ്ട് കൊല്ലപ്പെട്ടവരുടെ ഭാര്യമാർ, കുട്ടികൾ ഇപ്പോൾ എന്ത് ചെയ്യുന്നു എന്നത് ദിവസങ്ങൾ മാത്രം നീളമുള്ള കക്ഷി – രാഷ്ട്രീയക്കാരുടെ വാദപ്രതിവാദങ്ങളും മുതല കണ്ണിരിനും ശേഷം ആണ്ട് തോറും നടത്തുന്ന പൊതുയോഗങ്ങളിലും ഗാനമേളയിലും അവരുടെ ഓർമ്മകൾ പങ്കിടുകയാണ് പതിവ് പക്ഷേ നിനച്ചിരിക്കാതെ ഭർത്താവ് – മകൻ -സഹോദരൻ – അച്ചൻ നഷ്ടപ്പെട്ട് പോയവരുടെ തോരാത്ത കണ്ണീരുകൾ കാലമെത്രെയായാലും നിലക്കുന്നിലെങ്കിലും നാമാരും പിന്നിടത് ഓർക്കാറിലില്ലോ അത്തരം എത്രയെത്ര കുടുംബങ്ങൾ കേരളത്തിലുണ്ട് അവരെയൊന്ന് അന്വേഷിക്കാൻ നാളിതുവരെ ആരെങ്കിലും തയ്യാറായോ സഹകരണ ബേങ്കിൽ അവർക്കായ് നിക്ഷേപിച്ച ലക്ഷങ്ങളുടെ പലിശ കൊണ്ട് തീർക്കാവുന്നതാണോ അവരുടെ നഷ്ടം കൊല്ലുന്നവരും, കൊല്ലിച്ചവരും പിന്നീട് ഭായ് ഭായ് ആവുകയും യാതൊരു ഉളുപ്പും ജാള്യതയും ഇല്ലാതെ അത്തരം ആളുകളെ കയറ്റി ഇരുത്താൻ സർക്കാർ വക കസേരകൾ നീക്കി വെക്കുകയും ചെയ്യുന്നത് സമീപകാല കാഴ്ച ഇക്കൂട്ടർ അറിയാതൊരു കാര്യമുണ്ട് തൻ്റെ പിതാവിനെ കൊന്നവരോടുള്ള വെറുപ്പിൻ്റെ കനലുകൾ ഹൃദയത്തിൽ കോറിയിട്ട് വളരുന്ന ഒരു തലമുറയുണ്ട് അതിനെ ഭയക്കുക തന്നെ വേണം.
കക്ഷി – രാഷ്ട്രീയ കൊലപാതക കേസ്സുകളിലെ പ്രതികൾ ഹീറോയ്കളാവുകളും അവർക്കായ് വീരഗാഥകൾ മുഴക്കാൻ യുവത്വം മാറ്റപ്പെടുകയും ചെയ്യുന്നു എന്നത് ഞെട്ടലോടെ നാം കാണണം വെഞാറാം മുട്ടിലെ ഇരട്ട കൊലപാതകത്തിൽ ഏറെ ദുരൂഹതകളും സംശയങ്ങളും നിറഞ്ഞ് നിൽക്കുന്നുവെങ്കിലും അതിനെ സുവർണ്ണാവസരമായി കാണാനാണ് ചിലരുടെ നീക്കം ഒട്ടേറെ വിവാദങ്ങളിൽ ഭരണപക്ഷം മറുപടി പോലും പറയാൻ കഴിയാത്ത ഘട്ടത്തിലാണ് ഈ ദാരുണ സംഭവം.മണി ക്കൂറുകൾക്കുള്ളിൽ കേരളമാകെ കലാപമുണ്ടാക്കാനുള്ള ശ്രമം കോവിഡ് മാനദണ്ഡങ്ങൾ മന്ത്രിമാർ തന്നെ അവഗണിച്ചും സാധാരണക്കാരൻ്റെ മാസ്ക് മൂക്കിന് താഴെ ആയിപ്പോൽ പിഴയിടുന്ന പോലീസ് ആയിരങ്ങൾ മാസ്കിടാതെ നടന്നത് കണ്ട് കാണില്ല നിരാലംബരാക്കപ്പെടുന്നവരുടെ കണ്ണീരും, ആർത്തനാദങ്ങളും നിലക്കുന്ന നാടാണ് പ്രതീക്ഷിക്കുന്നുവെങ്കിൽ നമ്മുക്ക് തെറ്റി അത് വെറും സാംസ്കാരിക സദസ്സുകളിലെ കപട വാദങ്ങൾ മാത്രമാണ് ഇനിയും പൊഴിയാൻ ഒരുപാട് കണ്ണിരുണ്ടാവും. പിടഞ്ഞ് വീഴാൻ യുവത്വവും
This post has already been read 26413 times!
Comments are closed.