ശ്രീ നാരായണഗുരുവിന്റെ ജീവകാരുണ്യപഞ്ചകം എന്ന കൃതിയും, ആ കൃതിക്ക് ശ്രീ ജി ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചില ഭാഗങ്ങളും താഴെ കൊടുക്കുന്നു. ജീവകാരുണ്യപഞ്ചകം എല്ലാവരുമാത്മസഹോദരെ – ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ ന‍ാം കൊല്ലുന്നതുമെങ്ങനെ ജീവികളെ – ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും. കൊല്ലാവ്രതമുത്തമമാമതിലും തിന്നാവ്രതമെത്രയുമുത്തമമ‍ാം…

ശ്രീനാരായണഗുരുവിന്റെ അദ്വൈതദീപികയ്ക്ക് സ്വാമി വിമലാനന്ദ രചിച്ച വ്യാഖ്യാനമാണ് അദ്വൈതദീപിക ഹംസവ്യാഖ്യാനം എന്ന ഈ ഗ്രന്ഥം. കേവലമായ ശബ്ദാര്‍ത്ഥ വിശദീകരണത്തില്‍ ഒതുങ്ങാതെ സാധകന്റെയും സിദ്ധന്റെയും തലങ്ങളില്‍ ഒരുപോലെ ചരിച്ച് അദ്വൈതദീപികയില്‍ പറയപ്പെട്ട ആശയങ്ങളെ മുഴുവന്‍ ശ്രുതിസ്മൃതിപ്രമാണങ്ങളുടെ സഹായത്തോടെ യുക്തിയുക്തമായും സ്വാനുഭവത്തിന്റെ ദൃഢതയോടെയും വെളിവാക്കുന്ന…

വിനായകനെ സ്തുതിച്ചുകൊണ്ട് ശ്രീനാരായണഗുരു എഴുതിയ എട്ടു ശ്ലോകങ്ങളടങ്ങിയ ചെറുകൃതിയായ വിനായകാഷ്ടകത്തിനു ശ്രീ നിത്യചൈതന്യയതി വ്യാഖ്യാനമെഴുതി ശ്രീ മുനി നാരായണപ്രസാദ്‌ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തതാണ് ഈ ഗ്രന്ഥം.   വിനായകാഷ്ടകം വ്യാഖ്യാനം PDF ഡൌണ്‍ലോഡ് ചെയ്യൂ.