ശ്രീമദ് ഭഗവദ്ഗീത നിത്യപാരായണം ചെയ്യുന്നതോടൊപ്പംതന്നെ ശ്ലോകങ്ങളുടെ അര്‍ത്ഥംകൂടി എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സഹായകരമാക്കുക എന്ന ലക്ഷ്യത്തോടെ ഭാവാര്‍ത്ഥബോധിനി എന്ന ശ്രീമദ് ഭഗവദ്ഗീത വ്യഖ്യാനത്തോടുകൂടി ശ്രീരാമകൃഷ്ണമഠം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ശ്രീമദ്ഭഗവദ്ഗീത ഭാവാര്‍ത്ഥബോധിനി. ഗീതാസന്ദേശം ഇങ്ങനെ സംഗ്രഹിക്കാം. “ഒരുവന്റെ പ്രവൃത്തിരംഗം രാഷ്ട്രീയമോ സാമുദായികമോ വിദ്യാഭ്യാസപരമോ സാമ്പത്തികമോ…