പൊതു ചർച്ച ബ്രേക്കിംഗ് ന്യൂസ്

കെ പി യോഹന്നാൻ പണം കുലുക്കിയിടുന്ന വടവൃക്ഷം

കോടികളുടെ നിരോധിച്ച നോട്ടടക്കം ആദായ നികുതി ഉദ്യോഗസ്ഥർക്ക് എത്തിതീരാത്ത പണക്കിഴികളാണ് കർത്താവിൻ്റെ പ്രീയപ്പെട്ട ദാസൻ കെ പി യോഹന്നാൻ്റെ സ്ഥാപനങ്ങളും വാഹനങ്ങളും പരിശോധിച്ചപ്പോൾ കിട്ടിയത്.
കാറിൻ്റെ ഗിയർ ബോക്സിൽ വരെ പണം കുത്തിനിറച്ച് വെച്ച കാഴ്ച കണ്ട് ഉദ്യോഗസ്ഥൻമാർ തന്നെ ഒരുവേള അന്തിച്ച് പോയി.

നിരോധിച്ച 1000 ത്തിൻ്റെയും,500 ൻ്റെയും കെട്ട് കണക്കിന് ഏകദേശം മൂന്ന് കോടി രൂപയാണ് കർത്താവിൻ്റെ കുരിശ് തറയിൽ നിന്ന് പിടിച്ചത്.

താറാവ് കച്ചവടത്തിൽ നിന്ന് തുടങ്ങി സ്ത്രോത്രം ചൊല്ലിയും, ചൊല്ലിക്കൊടുത്തും സമ്പാദിച്ച് കൂട്ടിയതിന് പരിധികളില്ല.കഴിഞ്ഞ കുറെ ദിവസങ്ങളായി ബിലീവേഴ്സ് ചർച്ചിൻ്റെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഒരുമിച്ച് നടന്ന പരിശോധനയിലാണ് കണക്കിൽ പെടാത്ത കോടികൾ കണ്ടെത്തിയത്

അവിഹിത സ്വത്ത് സമ്പാദനത്തിൽ ഏറെ നാളുകളായി വാർത്തകളിൽ ഇടം പിടിച്ച് നിൽക്കുകയായിരുന്നു യോഹന്നാൻ കെട്ടിടങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭൂമിയും വാരി കൂട്ടി മതത്തിൻ്റെ പുറചട്ടയണിഞ്ഞ് നടത്തുന്ന ഇത്തരം അവിഹിത ഇടപാടുകൾ വിശ്വാസ സമൂഹത്തിന് തന്നെ അപമാനകരമാണ്

This post has already been read 1370 times!

Comments are closed.