ശ്രീ നാരായണഗുരുവിന്റെ ജീവകാരുണ്യപഞ്ചകം എന്ന കൃതിയും, ആ കൃതിക്ക് ശ്രീ ജി ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചില ഭാഗങ്ങളും താഴെ കൊടുക്കുന്നു. ജീവകാരുണ്യപഞ്ചകം എല്ലാവരുമാത്മസഹോദരെ – ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ ന‍ാം കൊല്ലുന്നതുമെങ്ങനെ ജീവികളെ – ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും. കൊല്ലാവ്രതമുത്തമമാമതിലും തിന്നാവ്രതമെത്രയുമുത്തമമ‍ാം…