ഒരു നട്ടുച്ചയ്ക്ക് നമ്മളെ നാട്ടില് കുഞ്ഞിക്കണ്ണേട്ടന്റെ പീഡ്യേരെ പള്ളിക്കല്ലെ ആൽത്തറേരെ മുകളില് ഇനി കളിക്ക്ന്നെ നാടകത്തിനക്കുറിച്ച് ചർച്ച ചെയ്തോണ്ട് നമ്മളിരിക്ക്ന്ന് ണ്ടായ്ന്. “കുഞ്ഞിക്കണ്ണേട്ടന്റേം കുഞ്ഞിപ്പെണ്ണേട്ടീരേം നട്ക്ക്” “എൻക്ക് പൈക്ക്ന്ന്ണെ” വയറും തടവിക്കൊണ്ട് കുഞ്ഞിപ്പെണ്ണേട്ടീന പീഡ്യ നോക്കാനാക്കീറ്റ് കുഞ്ഞിക്കണ്ണേട്ടൻ വീട്ട്ലേക്ക് ചോറ് ത്…

ഒരു റോഡും,അതിനരികിൽ പരവതാനി വിരിച്ച ആലും, ആലിൻ മടിത്തട്ടിൽ പൊന്തിയ പനയും,കീഴെ നാട്ടുകൂട്ടമിരിക്കും പാകിയ ചെങ്കല്ലുകളും ചുമട്താങ്ങിയും,മൂന്ന്ഭാഗം കൂർപ്പിച്ച് മുളച്ച് വന്ന കരിങ്കൽ ചീളുകളും, ആളുകൾ വന്നും പോയും,കൂട്ടുകൂടിയും, കുട്ടികൾ കളിച്ച് രസിച്ചും തളർന്ന ഒരു ചുവന്ന സായാഹ്നത്തിൽ, കുത്തനെ പൊന്തിയ…

ആയംപാറ കാട്ടിന്റെ നട്ക്ക് കുന്നിന്റെ മുകളില് കിട്ടന്റെ കൊട്ടാരത്തിന് കുറ്റീയിട്ടു. കൂർമ്മപൃഷ്ഠയിലുള്ള സ്ഥലത്തിന്റെ പ്രൗഢി ചമ്പാരൻ കാടും കടന്ന് ചിന്നാടന്റെ അറേലുമെത്തി. “ആയംപാറ കിട്ടന്റെ കൊട്ടാരത്തിന് കുറ്റീട്ടു,ആയംപാറ കാട്ട്ലേക്ക് പോണം.” ചിന്നാടന് ഉൾവളിയുണ്ടായി. ചിന്നാടൻ പണി സാധനങ്ങൾ ചാക്കില് കയറ്റി. ഒലംമ്പ,കത്തി,മഴു,ലവല്,കോല്…