അയാൾ ഒരു പ്രവാസി : റഹീം പുത്തൻചിറ
അയാൾ ഒരു പ്രവാസി. പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിൽ വന്ന വാപ്പാനെ ഉമ്മ ചീത്ത പറയുന്നത് കേട്ടാണ് അവൻ എന്നും എഴുന്നേൽക്കുന്നത്…. വാപ്പ വർഷങ്ങളായി ഗൾഫിലായിരുന്നു. അതുകൊണ്ടായിരിക്കണം ഏക മകനായ അവൻ ജനിക്കാൻ താമസിച്ചത്… വർഷങ്ങളുടെ ഇടവേളകളിൽ വരുന്ന വാപ്പാനെ ആദ്യമൊക്കെ…