പൊതു വിവരം

പ്രഭാസിന് നാല്‍പത്തിനാല്; ട്വിറ്ററില്‍ പ ്രഭാസ് ഇമോജിയൊരുക്കി ടീം സലാര്‍

icon_10_generic_list.png SALAAR_1.jpgx_8px.png
icon_10_generic_list.png SALAAR_2.pngx_8px.png
icon_10_generic_list.png SALAAR_3.pngx_8px.png
icon_10_generic_list.png SALAAR_5.jpgx_8px.png
icon_10_generic_list.png SALAAR_6.jpgx_8px.png
icon_10_generic_list.png SALAAR_MALAYALAM_TITLE.pngx_8px.png
icon_10_generic_list.png SLR_PRABHAS_BDAY_MLY.pngx_8px.png

പ്രഭാസിന് നാല്‍പത്തിനാല്; ട്വിറ്ററില്‍ പ്രഭാസ് ഇമോജിയൊരുക്കി ടീം സലാര്‍

റിബല്‍ സ്റ്റാര്‍ പ്രഭാസിന്‍റെ നാല്‍പത്തിനാലാം ജന്മദിനം ആഘോഷമാക്കി ആരാധകര്‍. ജന്മദിനത്തലേന്ന് തന്നെ ആയിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടി പ്രഭാസിന്‍റെ പടുകൂറ്റന്‍ ചിത്രത്തിന് മുന്നില്‍ പാട്ടും ഡാന്‍സുമായി ആഘോഷമാരംഭിച്ചത്. ഒരു ദിവസം മുന്നേ തന്നെ ജപ്പാനിലെ ആരാധകരുടെ ആഘോഷം നടന്നിരുന്നു.

പ്രഭാസ് നായകനായെത്തുന്ന സലാര്‍ ടീം പ്രത്യേക സമ്മാനമാണ് ഒരുക്കിയത്. ട്വിറ്ററില്‍ പ്രഭാസിന്റെ പ്രത്യേക ഇമോജിയാണ് സലാര്‍ പുറത്തുവിട്ടത്. ബാഹുബലി സിനിമയോടെ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനമാണ് പ്രഭാസ് കരസ്ഥമാക്കിയത്. ബാഹുബലി, സാഹോ, ആദിപുരുഷ് എന്നീ സിനിമകളിലൂടെ ബോക്‌സോഫീസില്‍ ആദ്യദിനം നൂറുകോടി കളക്ഷനെന്ന അപൂര്‍വ്വ നേട്ടവും പ്രഭാസിന് സ്വന്തം. വിജയ് മാത്രമാണ് പ്രഭാസിനൊപ്പം ഈ നേട്ടം കൈവരിച്ചത്.

കല്‍ക്കി, സലാര്‍ എന്നിങ്ങനെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് ഇനി പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ബോക്‌സോഫീസില്‍ വലിയ ചലനം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

Media Contact

PGS Sooraj
Mob : 9446832434,
8075800670
tendegreenorth Communications

Raveela, TC 82/5723(3) , Door no:FF 02 ,

Chettikulangara, TVPM

This post has already been read 344 times!

Comments are closed.