പൊതു വിവരം

PRESS RELEASE_ 03 ഏപ്രില്‍ 2024_ രാജീവ് ചന്ദ്രശേഖർ

Press Release
03.04.2024

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഇന്ന് (04.04.2024)പത്രിക സമർപ്പിക്കും

തിരുവനന്തപുരം: തിരുവനന്തപുരം പാർലമെന്റ് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 9.30ന് പേരൂർക്കടയിൽ നിന്ന് റോഡ് ഷോ ആരംഭിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കളുടെ നീണ്ട നിരയും റോഡ് ഷോയിലുണ്ടാകും. മുതിർന്ന നേതാക്കളായ ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, വി വി രാജേഷ് എന്നിവരും പങ്കെടുക്കും. അയ്യായിരത്തിലേറെ പ്രവർത്തകർ അണിനിരക്കുന്ന റോഡ് ഷോയുടെ അകമ്പടിയിൽ സ്ഥാനാർത്ഥി 11 മണിയോടെ കലക്ട്രേറ്റിലെത്തും. തുടർന്ന് പത്രികാ സമർപ്പണ നടപടിക്രമങ്ങൾ പൂർത്തിയാക്കും.

Press Release-2
03.04.2024

ഇനികാര്യം നടക്കും… തിരുവനന്തപുരത്തിന്റെ ഹൃദയതാളമായി എൻഡിഎ തിരഞ്ഞെടുപ്പു ഗാനം അവതരിപ്പിച്ചു

തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം അവതരിപ്പിച്ചു. ഇനി കാര്യം നടക്കും എന്ന മുദ്രാവാക്യത്തിലൂന്നിയാണ് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പെർഫോമൻസിന്റെ രാഷ്ട്രീയത്തിലൂടെ പുരോഗതിയുടെ പുത്തൻ പാതയിലേക്ക് തിരുവനന്തപുരത്തെ നയിക്കാനുള്ള പുതിയ നായകനായി രാജീവ് ചന്ദ്രശേഖറിനെ അവതരിപ്പിക്കുന്നതാണ് ഈ വരികൾ. തിരുവനന്തപുരത്തിന്റെ ഹൃദയ താളമായി മാറുന്ന ഈ വരികൾ സന്തോഷ് വർമയുടേതാണ്. സംഗീതം നൽകി ആലപിച്ചത് അനിൽ ജോൺസൺ. രാഷ്ട്രീയ നേതാവ്, സന്നദ്ധപ്രവർത്തകൻ, സംരംഭകൻ, ടെക്നോളജി വിദഗ്ധൻ എന്നീ വിശേഷണങ്ങളിലൂന്നി പൊതുജനങ്ങളിലേക്ക് നേരിട്ട് സന്ദേശമെത്തിക്കുന്ന തരത്തിലാണ് ഈ തീം ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. സംഗീതത്തിനൊപ്പം രാജീവിന്റെ തിരക്കിട്ട പ്രചാരണ പരിപാടികളിൽ നിന്നുള്ള ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഗാനം ശ്രദ്ധയാകർഷിക്കുന്നുണ്ട്.

Link: https://www.instagram.com/p/C5OYbwEiu-5/

Regards,

Team Rajeev Chandrasekhar

For media queries/interaction:

Phn: 8129914102/ 965684468

Post Comment