
സ്നേഹം,വെറുപ്പ്
=================================
സ്നേഹിച്ചു എന്നൊരു
തെറ്റേ ചെയ്തുള്ളു…
അതിനിപ്പൊഴും ചിലർ,
ബ്ലോക്കെന്നകാരാഗൃഹത്തിൽ
ജീവപര്യന്തം തടവിലാണ്..
പരോള് കിട്ടാനായുള്ള
കാത്തിരിപ്പാണ് അതിലേറെ
അസഹ്യമായി തോന്നിയത്.
ഈ ശിക്ഷയുടെ
നല്ലനടപ്പന്വേഷിച്ചു
നടന്നപ്പോൾ…
വെറുക്കുകയെന്നതിനപ്പുറം
മറ്റൊരുനല്ലനടപ്പുമില്ല
എന്നതായിരുന്നു
അവരൊക്കെപറഞ്ഞത്.
Divyaraj കീഴാറ്റൂർ
This post has already been read 3157 times!


Comments are closed.