രാജീവ് ചന്ദ്രശേഖറിന് പിന്തുണയായി പ്രവർത്തകരുടെ സംഗീത ബാൻഡ് ഷോ
തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനു പിന്തുണ തേടി പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ്മ തിരുവനന്തപുരം മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന സംഗീത ബാൻഡ് ഷോയ്ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം പൊഴിയൂരിലാണ് പരിപാടി അരങ്ങേറിയത്. അടുത്ത ആറു ദിവസങ്ങൾ കൊണ്ട് വിവിധ മണ്ഡലങ്ങളിലെ 21 സ്ഥലങ്ങളിൽ ബാൻഡ് ഷോ പര്യടനം നടത്തും. രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണ ഗാനങ്ങൾക്കൊപ്പം നാടൻ പാട്ടുകളും ഷോയുടെ ഭാഗമായി ഗായകർ പാടും. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 8 വരെയാണ് ഷോ. ബാൻഡ് ഷോയുടെ ഭാഗമായി പൂവാർ, കരിംകുളം, കൊച്ചുതുറ, പുതിയതുറ എന്നീ പ്രദേശങ്ങളിൽ പര്യടനം നടന്നു.
https://drive.google.com/drive/folders/1_U-mNwR23KypV_AoF3oPLgJSBVaNCOF9?usp=sharing-
Regards,
Team Rajeev Chandrasekhar
For media queries/interaction:
Phn: 8129914102/ 965684468
This post has already been read 275 times!