നിങ്ങളുടെ ഈ ആഴ്ച ( 26/10/20)
ജ്യോതിഷം

നിങ്ങളുടെ ഈ ആഴ്ച ( 26/10/20)

അശ്വതി. ഭരണി. കാർത്തിക 1/4 - മേടക്കൂര്.

കീർത്തി ലഭിക്കും പിതൃ സ്വത്തു ലഭിക്കാനിടവരും. കർമസംബന്ധമായി ഗുണം ലഭിക്കും. മാനസികസുഖം കുറയും.

കാർത്തിക ¾, രോഹിണി, മകീര്യം ½ - ഇടവക്കൂറ്

idavamഅസുഖങ്ങൾക്ക് ശമനം ഉണ്ടാകും.(ദീർഘകാലമായി അലട്ടുന്ന) മുടങ്ങിക്കിടന്ന കർമങ്ങൾക്കു പുനരുജ്ജീവനം ഉണ്ടാകും. വിവാഹതടസ്സം ഉണ്ടാകാം. പുതിയ വാഹനങ്ങൾ വാങ്ങാൻ യോഗം ഉണ്ട്.

മകീര്യം ½, തിരുവാതിര, പുണർതം ¾, - മിഥുനക്കൂറ്

midhunam കർമമേഖലയിൽ പ്രസിദ്ധി നേടും. പുരോഗമനം ഉണ്ടാകും. വിവാഹസംബന്ധമായ തടസ്സങ്ങൾ തീരും. കുടുംബസുഖം കുറയും. അമ്മക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. മാതൃ സഹോദരങ്ങൾക്കും വരും.

പുണർതം ¼, പൂയ്യം, ആയില്യം കർക്കിടകം കൂറ്

karkadakamപുതിയകർമമേഖല സ്വീകരിക്കപ്പെടും. വിവാഹം നടക്കും. കുടുംബത്തിൽ സ്ത്രീനിമിത്തപരമായ പ്രയാസങ്ങൾ ഉണ്ടാകും. സഹോദരഗുണം ഉണ്ടാകും. ദുഷിച്ചവാക്കുകൾ ചെവിക്കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം. ജ്വരം പോലെയുള്ളവ പിടിപെടാതെ ശ്രദ്ധിക്കണം.

മകം, പൂരം, ഉത്രത്തിൽ ¼ ,- ചിങ്ങക്കൂറ്

chingamസന്താനഗുണം ഉണ്ടാകും. വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് ഈയാഴ്ച ഗുണം. ദാനം ലഭിക്കാൻ ഇട വരും. ഭൂമിസംബന്ധമായ കലഹങ്ങൾ വരാതെ ശ്രദ്ധിക്കണം.

ഉത്രത്തിൽ ¾ , അത്തം, ചിത്തിര ½ - കന്നികൂറ്

kanniപുതിയഗൃഹനിർമാണയോഗം കാണുന്നു. വിവാഹതടസ്സം വരാതെ ശ്രദ്ധിക്കണം. വാഹനയോഗം, സന്താനക്ഷേമം ഉണ്ടാകും. സഹോദരങ്ങൾക്ക് ഗുണകരമല്ല.

ചിത്തിര ½ , ചോതി, വിശാഖം ¾ , തുലാക്കൂറ്

thulaamകച്ചവടസംബന്ധമായ കോട്ടങ്ങൾ വരാതെ ശ്രദ്ധിക്കണം. വാക്തർക്കങ്ങൾ ശ്രദ്ധിക്കണം. രോഗപീഡകൾക്കു സാധ്യത. സാമ്പത്തികനഷ്ടം വരാതെ ശ്രദ്ധിക്കണം. പഴയവീട് നന്നാക്കിയെടുക്കാൻ യോഗം.

വിശാഖം ¼, അനിഴം തൃക്കേട്ട വൃശ്ചിക കൂറ്

vrushchikamനല്ല വാക്കുകൾ കേൾക്കാൻ യോഗം വരും. ശാരീരിക അസ്വസ്ഥകൾ ശ്രദ്ധിക്കണം. സന്താനങ്ങളെക്കുറിച്ചു പ്രയാസം ഉണ്ടാകാം. വിദേശവാസികൾക്കു ഗുണകരമല്ല. നേത്രരോഗങ്ങൾ വരാതെ ശ്രദ്ധിക്കുക.

മൂലം, പൂരാടം, ഉത്രാടം ¼ - ധനുക്കൂറ്

Dhanuപുതിയ വീട് നിർമ്മിക്കാൻ യോഗം വരും. കച്ചവടം പോലെയുള്ള കാര്യങ്ങൾ അനുകൂലമല്ല. കുടുംബസുഖം ഉണ്ടാകും. അനാരോഗ്യം ശ്രദ്ധിക്കണം.

ഉത്രാടം ¾, തിരുവോണം, അവിട്ടം ½, - മകരകൂറു

makaramസാമ്പത്തികനഷ്ടം വരാതെ ശ്രദ്ധിക്കണം. വിദേശവാസയോഗം ഉണ്ട്. അലസത നിമിത്തമായ നഷ്ടമോ അശ്രദ്ധ നിമിത്തമായോ കര്മനഷ്ടം ഉണ്ടാകും. മുൻധാരണയുള്ള വിവാഹബന്ധങ്ങൾ പ്രാബല്യത്തിൽ എത്തുന്നതിൽ കാലതാമസം നേരിടാം.

അവിട്ടം ½, ചതയം, പൂരൂരുട്ടാതി ¾ - കുംഭക്കൂറ്

kumbam
കുടുംബപരമായ മത്സരങ്ങൾ ഉണ്ടാകാം. അന്യദേശവാസയോഗം ഉണ്ട്. പുരുഷജനങ്ങൾക്കു വിവാഹത്തിന് അനുകൂലമല്ല. പിതൃജനങ്ങൾക്കു അനുകൂലഘട്ടമല്ല.

പൂരൂരുട്ടാതി ¼, ഉത്രട്ടാതി, രേവതി : മീനക്കൂറ്

minamരോഗപീഡകൾ ശ്രദ്ധിക്കണം. ഭൂമിവിവാഹസംബന്ധമായിട്ടുള്ള കാര്യങ്ങളിൽ നിയമപരമായിട്ടുള്ള പ്രയാസങ്ങൾക്ക് സാധ്യത. നൂതനഗൃഹനിർമ്മാണത്തിനോ ഗൃഹപ്രവേശത്തിനോ ഉള്ള യോഗം കാണുന്നു.
nnn

Comments are closed.