സർഗ്ഗാത്മക രചന എന്ന സംജ്ഞയെ സംക്ഷേപിക്കാനാവശ്യപ്പെട്ടാൽ അബോധപരമായ സമീപനം എന്നാണ് എൻ്റെ രചനാനുഭവ പശ്ചാത്തലത്തിന് മറുപടി. ഒരു കവിത ജനിക്കുന്നത് ഒരിക്കലും ആസൂത്രിതമായിട്ടല്ല. രാത്രിയാമങ്ങളിലെപ്പോഴൊ അബോധ മനസ്സിൽ തെളിയുന്ന വാങ്ങ്മയങ്ങളാണ് എനിക്ക് കവിതക്ക് ആധാരമായിട്ടുള്ളത്. ആ നിമിഷത്തിൽ മനസ്സിൽ തോന്നിയ വാക്കുകൾ…