സർഗാത്മകതയുടെ അദൃശ്യപഥങ്ങൾ…. ഏകാന്തതയും ഒറ്റപ്പെടലും കാരാഗൃഹങ്ങളും വീട്ടുതടങ്കലുമൊക്കെ ചിലപ്പോൾ സർഗാത്മകതയുടെ അദൃശ്യപഥങ്ങൾ നിർണ്ണയിക്കുന്നതായിരിക്കും . എല്ലാ ജീവിതങ്ങളിലും അടിയൊഴുക്കുകൾ ഉണ്ടാകാം. എപ്പോഴാണ് വിസ്ഫോടനങ്ങളാൽ കലങ്ങുകയും ശാന്തതയാൽ തെളിയുകയുമെന്നറിയാതെ ഒഴുകുന്നവ. അവയ്ക്കിടയിൽ നിന്നാണ് സർഗ്ഗാത്മകതയുടെ തീക്ഷ്ണതയുമായി ഉണർന്നെണീക്കുക. അത് എഴുത്താവാം സംഗീതമാവാം കലയാകാം…

സർഗ്ഗാത്മക രചന എന്ന സംജ്ഞയെ സംക്ഷേപിക്കാനാവശ്യപ്പെട്ടാൽ അബോധപരമായ സമീപനം എന്നാണ് എൻ്റെ രചനാനുഭവ പശ്ചാത്തലത്തിന് മറുപടി. ഒരു കവിത ജനിക്കുന്നത് ഒരിക്കലും ആസൂത്രിതമായിട്ടല്ല. രാത്രിയാമങ്ങളിലെപ്പോഴൊ അബോധ മനസ്സിൽ തെളിയുന്ന വാങ്ങ്മയങ്ങളാണ് എനിക്ക് കവിതക്ക് ആധാരമായിട്ടുള്ളത്. ആ നിമിഷത്തിൽ മനസ്സിൽ തോന്നിയ വാക്കുകൾ…

മനസ്സിൻ്റെ ദ്വന്ദ്വ സഞ്ചാരങ്ങളിലൂടെ ഇന്ദിരാ ബാലൻ -കെ.പി.സുധീരയുടെ ബൈപോളർ എന്ന കഥയുടെ നിരൂപണം ഉന്മാദവും വിഷാദവും മാറി മാറി വരുന്ന ഒരവസ്ഥയാണല്ലൊ ബൈപോളാർ . അത്തരം മാനസികാവസ്ഥയുള്ള ജാഗ്രതിയുടേയും പങ്കാളിയായ ജഗദീഷിൻ്റേയും ജീവിതമുഹൂർത്തങ്ങളാണ് ശ്രീമതി കെ.പി.സുധീരയുടെ “ബൈപോളാർ ” എന്ന കഥ.…

    നിരൂപണം ചീകിയുണരുന്ന ചിത്രങ്ങൾ-  വർത്തമാനകാലത്ത് നിന്നും ജീവിതത്തിൻ്റെ ഭൂതകാലത്തെ ചീകിയുണർത്തുമ്പോൾ പുറത്താക്കപ്പെട്ട അനുഭവങ്ങളുടെ ,അഥവാ പടിയിറക്കി വിടാൻ വെമ്പുന്നവയുടെ ചിത്രങ്ങളാണ് ഡോ: പി.സജീവ് കുമാറിൻ്റെ “ഔട്ട് ഓഫ് ഫോക്കസ് ” എന്ന കവിത. ചില കവിതകൾ ഒറ്റ വായനയിൽ…

  രാജസതേജസ്സിൻ്റെ കുലീന സൗന്ദര്യം കുട്ടിക്കാലത്ത് വാഴേങ്കട ശ്രീനരസിംഹ ക്ഷേത്രത്തിലെ ഉത്സവത്തിനും സമീപ പ്രദേശങ്ങളായ കാറൽമണ്ണയിലും ചെർപ്പുളശേരിയിലുമൊക്കെ ഉണ്ടാവുന്ന ഉത്സവ അരങ്ങുകളിലേക്ക് കൂട്ടുകാർക്കും വീട്ടുകാർക്കുമൊപ്പം കഥകളി കാണാൻ വർദ്ധിച്ച സന്തോഷത്തോടെ പോയിരുന്ന ഒരു കാലമുണ്ട് ഓർമ്മയുടെ ഏടുകളിൽ .കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിൻ്റേയും…

    വയലിനിലെ ഭാവതരംഗങ്ങൾ പാശ്ചാത്യ -പൗരസ്ത്യ സംഗീതപ്രവാഹങ്ങളിലൂടെ സമസ്ത സാമ്പ്രദായിക സംഗീതധാരകളും ആവിഷ്ക്കരിക്കാനുതകുന്ന സംഗീത ഉപകരണമാണല്ലൊ വയലിൻ. രണ്ടു സംസ്കാരങ്ങളും അത് പ്രതിനിധാനം ചെയ്യുന്നു. ഭാഷയിലൂടെ സംഗീതത്തിലൂടെ തന്ത്രികളിലൂടെ. ഏറ്റവും ശോകഭരിതമായ രാഗങ്ങളുടെ ആരോഹണാവരോഹണങ്ങളാണെങ്കിലും കേൾവി സുഖത്തെ ആനന്ദിപ്പിക്കുന്നു. അപ്പോൾ…

  ഭാഷക്ക് മുമ്പേ ലോകത്തിൽ ആശയ വിനിമയോപാധി ആംഗ്യങ്ങളിൽക്കൂടിയായിരുന്നല്ലൊ. മൗനത്തലുയിർക്കൊണ്ട അംഗുലീ ഭാഷ. ആംഗ്യം കാണിക്കുന്നതിനൊപ്പം മുഖത്തും ഭാവങ്ങൾ മിന്നിമറയും. അതിന് നാട്യശാസ്ത്രമോ ഹസ്തലക്ഷണ ദീപികയോ പഠിക്കേണ്ടതില്ല. ജന്മനാ മനുഷ്യനോടൊപ്പം ആംഗ്യ ഭാഷയും ഉയിർക്കൊള്ളുന്നു. ഏതൊരു ഭാഷക്കുമപ്പുറത്തും സാധ്യതകളുടെ മാനം ,…