ഇരുളിന്റെ മറയിൽ നിന്നുയരുന്ന മുരൾച്ചയുടെ കാഠിന്യം കൂടുകയായി. ഒപ്പം ലഹരിയിൽ നിന്നുയരുന്ന അട്ടഹാസങ്ങളും. നടുറോഡിൽ; സി സി ടിവിയുടെ കണ്ണുകൾ പതിയാത്ത ഒരിടത്ത് ശരീരം മുഴുവൻ വെട്ടുകൾ അവശേഷിപ്പിച്ച് , ചോരപ്പുഴയിൽ കുളിച്ച് അല്പായുസ്സിലൊടുങ്ങിയ എത്രയെത്ര ജീവനുകൾ.. അടുത്ത പ്രഭാതം, ലോകമുണരുന്നത്…

എന്താ അമ്മയുടെ പേര് ?’ കടൽക്കരയിലെ ചൂടേറ്റ് ദ്രവിച്ച സിമൻറ് ബെഞ്ചിൽ ,വിദൂരതയിലേക്ക് കണ്ണും നട്ടിരുന്ന വൃദ്ധയോട് പോലീസുകാർ ആവർത്തിച്ചു ചോദിച്ചു കൊണ്ടേയിരുന്നു. നീണ്ടു വിളറി വെളുത്തു വിറയ്ക്കുന്ന കൈവിരലുകൾ ഓരോന്നായി മടക്കി എന്തൊക്കെയോ ഓർത്തെടുക്കാനൊരു വിഫല ശ്രമം നടത്തി വൃദ്ധ…