ഞാനുമൊന്ന് പാടട്ടെ സുനിൽരാജ്സത്യ എനിക്കൊന്നു പാടണം, ഉച്ചത്തിൽ പാടണം- എല്ലാരും കേൾക്കുന്നപാട്ട് വേണം! താളത്തിൽ പാടണം, തകിൽകൊട്ടി പാടണം- തളരാത്ത നിങ്ങളെൻ കൂട്ടാവണം! പാട്ടിൽ തേനൂറണം,പാടം പൂത്താടണം- പട്ടിണിത്തീയൊന്നണഞ്ഞ്പോണം! പതിനാറ് പൊൻപണം, പലനാളായ് നേടണം- പാലത്തറയില് നേർച്ച വേണം ! പാട്ടിൽ…

പ്രതീക്ഷകൾ, ഏകാന്ത ഗഹ്വരം പോലെ- അന്തമില്ലാത്തതോ, നീളമറിയാത്തതോ ആണ്! നിശ്വാസങ്ങൾ പോലും പ്രതിധ്വനിക്കുന്ന മൗന കുടീരം. ആത്മാവിന്റെ തീയിൽ വെന്തുണങ്ങുന്ന ഉഷ്ണ പ്രാർത്ഥനകൾ! മരിച്ചിട്ടും ദഹിപ്പിക്കാത്ത ഓർമകളുടെ ശവക്കുഴി!! തിളക്കം കെട്ടകണ്ണിലെ തിളച്ച കണ്ണീർ കടലെടുത്തിരമ്പിയ പ്രളയം !! അന്ത്യയാത്രയിലെ ഒരു…

ഒരു വിത്തുനീപാകി അതു മരമാകുമ്പോൾ, ഒരു മകൾ നിനക്കെന്ന് ഞാൻ പറയും. ആ മരം താങ്ങായി തണലായി നിന്നുടെ ജീവശ്വാസത്തിനും ഉയിരു നൽകും! ഒരു മരച്ചില്ലയിൽ കാറ്റും കിളികളും, കലപിലകൂട്ടും കവിത ചൊല്ലും. വേനലിൽ കുളിരേകും മഴയത്ത് കുടയാകും- വേദനിക്കുമ്പോൾ താങ്ങി…

സാരസ്വതം വാക്കിരച്ചൊഴുകുന്ന സൗപർണികയുടെ, നാക്കിലെഴുതിയ പരംപൊരുൾ തേടി- എത്തിയെൻ മനമിനിയും മുടങ്ങാതെ ചിത്- പാദം വണങ്ങി ചെങ്കുങ്കുമമണിയുവാൻ!! ആരോഹണങ്ങളിൽ കയറിത്തളർന്നെന്റെ- ആരോഗ്യവുംസ്വത്തുമണയാനൊരുങ്ങവേ, അമ്മേ,നീയിറ്റിച്ച വാക്കിൻ ചെറുതുള്ളി, അലിഞ്ഞെന്നിൽ കാവ്യ, മൃതസഞ്ജീവനിയായി! കാടിറങ്ങിക്കരിഞ്ഞ മോഹങ്ങളെല്ലാമേ, കാടുകേറു,ന്നിപ്പോളമ്മതൻ പദംപൂകാൻ… കുടയേന്തി നിൽക്കുന്ന വന്മരച്ഛായയിൽ മെല്ലവേ,…