
പ്രതീക്ഷകൾ,
ഏകാന്ത ഗഹ്വരം പോലെ- അന്തമില്ലാത്തതോ,
നീളമറിയാത്തതോ ആണ്!
നിശ്വാസങ്ങൾ പോലും പ്രതിധ്വനിക്കുന്ന
മൗന കുടീരം.
ആത്മാവിന്റെ തീയിൽ വെന്തുണങ്ങുന്ന
ഉഷ്ണ പ്രാർത്ഥനകൾ!
മരിച്ചിട്ടും ദഹിപ്പിക്കാത്ത ഓർമകളുടെ ശവക്കുഴി!!
തിളക്കം കെട്ടകണ്ണിലെ തിളച്ച കണ്ണീർ കടലെടുത്തിരമ്പിയ പ്രളയം !!
അന്ത്യയാത്രയിലെ ഒരു ചുംബനം.
ശവക്കുഴിയിലെ,
വേവുന്ന തണുപ്പിലെ നിദ്ര!
കബന്ധങ്ങളെ പുണർന്ന് കുലംവിട്ടുവന്നവന്റെ ആദ്യരാത്രി!!
This post has already been read 9222 times!


Comments are closed.