പൊതു ചർച്ച ബ്രേക്കിംഗ് ന്യൂസ്

ലയനത്തിനില്ലെന്ന് ജനതാദളളുകൾ

സിപിഎം നിർദ്ദേശത്തിന് പുല്ലുവില
നീരസം പ്രകടിപ്പിച്ച് സി പി എം

ലയിക്കാനാവാതെ ദൾ ഘടകങ്ങൾ .
രണ്ടു ജനതാദള്ളുകളോടും ഒന്നിച്ച് നിൽക്കാനുള്ള സിപിഎം നിർദ്ദേശം നടപ്പാവാകാതെ പോകുന്നു .
ഇടതു മുന്നണിയിലെ ഘടക കക്ഷികളുടെ ആധിക്യം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിന് പ്രയാസമാകുമെന്ന മുൻ ധാരണയുടെയും ,പരമാവധി സീറ്റുകൾ തങ്ങളുടേതാക്കുക എന്ന ലക്ഷ്യത്തിന്റെയും അടിസ്ഥാനത്തിലാണ് സിപിഎം ലയന നിർദ്ദേശം നൽകിയത് .
സംസ്ഥാന പ്രസിഡന്റ് സ്ഥാനവും ,വടകര സീറ്റുമാണ് ലയനത്തിന് വിഘാതമായിരിക്കുന്ന പ്രധാന കാരണം .ലയനശേഷം തങ്ങൾക്ക് പ്രസിഡന്റ് സ്ഥാനം എന്ന് എൽജെഡി വാശി പിടിക്കുന്നു .ഒപ്പം സോഷ്യലിസ്റ്റ് മെക്കയായ വടകരയും വേണമെന്നവർക്കുണ്ട് .മനയത്ത് ചന്ദ്രൻ ,ഷെയ്ക്ക് പി ഹാരിസ് എന്നിവരിൽ ഒരാളാണ് അവരുടെ മനസ്സിൽ .കഴിഞ്ഞ തവണ തോറ്റ സ്വദേശിയായ മനയത്ത് സ്ഥാനാർത്ഥിത്വം ഉറപ്പിച്ച മട്ടിലാണ് പ്രവർത്തനം .വടകരയിൽ സജീവ സാന്നിധ്യമാണദ്ദേഹം .കൂത്ത്പറമ്പ് സിപിഎം നൽകാത്ത പക്ഷം കെ .പി മോഹനനും വടകര താൽപ്പര്യപ്പെടുന്നു .എന്നാൽ ദൾ എസ് ആവട്ടെ നിലവിലെ അംഗം സി കെ നാണുവിനെ മാറ്റി യുവ നേതാവ് ലോഹ്യക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത് .രണ്ട് കൂട്ടർക്കും വടകര അഭിമാനപ്രശ്നമാണ് .ലയനം വേഗത്തിലാക്കുവാനുള്ള കേന്ദ്ര നിർദ്ദേശം വൈകിപ്പിച്ചതാണ് നാണുവിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റാൻ പ്രധാന കാരണം. മന്ത്രി കൃ ഷണൻകുട്ടി ,നീലൻ തുടങ്ങിയവർ പ്രസിഡന്റ് എൽജെഡിക്ക് നൽകാൻ അനുകൂലിക്കുന്ന വെങ്കിലും മാത്യു ടി തോമസ് ടീമിന് താൽപ്പര്യക്കുറവുണ്ട് .
എന്നാൽ കർണ്ണാടകയിൽ ഗൗഡ ബിജെപിയോട് അടുത്തുകൊണ്ടിരിക്കുന്നത് തങ്ങൾക്ക് വീണ്ടും വിനയാകുമെന്ന തോന്നലാണ് ലയന ചർച്ച തുടരാതിരിക്കുവാൻ കാരണമെന്നും അറിയുന്നു .ഗൗഡ പോയാൽ എൽജെഡിയിലേക്ക് ലയനം നടത്താം എന്ന ചിന്തയുണ്ട് .

This post has already been read 2910 times!

Comments are closed.