പൊതു വിവരം

PRESS RELEASE : ലിമിറ്റഡ് എഡിഷന്‍ മാമ്പഴ രുചിയുമാ യി ടിക് ടാക്

ലിമിറ്റഡ് എഡിഷന്‍ മാമ്പഴ രുചിയുമായി ടിക് ടാക്

കൊച്ചി: ഫെറേറോ ഇന്ത്യ ബ്രാന്‍ഡായ ടിക് ടാക് മാമ്പഴരുചിയുള്ള ലിമിറ്റഡ് എഡിഷന്‍ ടിക് ടാക് പുറത്തിറക്കി. മാമ്പഴത്തിന്റെ വരവറിയിക്കുന്ന വേനല്‍ക്കാലത്തില്‍ സൗകര്യപ്രദമായി എവിടേയും കൊണ്ടു നടക്കാവുന്ന പായ്ക്കില്‍ മാമ്പഴരുചി ആസ്വദിക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ ടിക് ടാക്ക്. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളെ കുറിച്ച് ടിക് ടാക് നടത്തിയ ഒരു പഠനത്തില്‍ ഇന്ത്യയില്‍ ഏറ്റവും പ്രിയപ്പെട്ട രുചി മാമ്പഴത്തിന്റേതാണെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ ഭാഗമാണ് പുതിയ മഞ്ഞ നിറത്തിലുള്ള ലിമിറ്റഡ് എഡിഷന്‍ ടിക് ടാക് പുറത്തിറക്കിയത്.

വിപണികളിലുടനീളം എത്തിച്ചേരുന്ന പുതിയ മാമ്പഴ ടിക് ടാക് 15 രൂപ (9.7ഗ്രാം), 20 രൂപ (13 ഗ്രാം) എന്നിങ്ങനെയുള്ള 2 പായ്ക്കുകളിലായി ലഭ്യമാകും. ബ്രാന്‍ഡിന്റെ വളര്‍ച്ചയെ കൂടുതല്‍ ഉത്തേജിപ്പിക്കുവാന്‍ ഈ പുതിയ ഉല്‍പ്പന്നത്തിന് കഴിയുമെന്നും ഇന്ത്യന്‍ കണ്‍ഫക്ഷണറി വിപണിയിലെ ഏറ്റവും പ്രമുഖരില്‍ ഒന്ന് എന്ന ടിക് ടാക്കിന്റെ സ്ഥാനം കൂടുതല്‍ കരുത്തുറ്റതാക്കുവാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെറേറോ ഇന്ത്യയുടെ മാര്‍ക്കറ്റിങ്ങ് ഹെഡ്ഡ് (പില്‍സ് ആന്റ് ഗംസ്) സോഹര്‍ കപുസ്വല പറഞ്ഞു.

Post Comment