സലാറിന് ശേഷം കല്‍ക്കിയുമായി വീണ്ടും പ്രഭാസ് < p dir="ltr">സലാറിന് ശേഷം ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും പുതിയ ചിത്രവുമായി പ്രഭാസ് എത്തുന്നു. 'കൽക്കി 2898 എഡി' എന്ന ബ്രഹ്മാണ്ട സയന്‍സ് ഫിക്ഷന്‍ ചിത്രവുമായിട്ടാണ് വീണ്ടും പ്രഭാസ് വരുന്നത്. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ അതികായന്മാരായ കമല്‍ഹാസനും അമിതാഫ് ബച്ചനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ദീപിക പദുകോണും ദിഷാ പട്ടാണിയുമാണ്‌ നായികമാര്‍. മെയ്‌ 9 നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. വാരണാസി, മുംബൈ, ഡൽഹി, ചണ്ഡിഗഡ്, ചെന്നൈ, മധുരൈ, ഹൈദരാബാദ്," /> സലാറിന് ശേഷം കല്‍ക്കിയുമായി വീണ്ടും പ്രഭാസ് < p dir="ltr">സലാറിന് ശേഷം ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും പുതിയ ചിത്രവുമായി പ്രഭാസ് എത്തുന്നു. 'കൽക്കി 2898 എഡി' എന്ന ബ്രഹ്മാണ്ട സയന്‍സ് ഫിക്ഷന്‍ ചിത്രവുമായിട്ടാണ് വീണ്ടും പ്രഭാസ് വരുന്നത്. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ അതികായന്മാരായ കമല്‍ഹാസനും അമിതാഫ് ബച്ചനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ദീപിക പദുകോണും ദിഷാ പട്ടാണിയുമാണ്‌ നായികമാര്‍. മെയ്‌ 9 നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. വാരണാസി, മുംബൈ, ഡൽഹി, ചണ്ഡിഗഡ്, ചെന്നൈ, മധുരൈ, ഹൈദരാബാദ്," />
പൊതു വിവരം

സലാറിന് ശേഷം കല്‍ക്കിയുമായി വീണ്ടും പ്ര ഭാസ്

<

p dir=”ltr”> സലാറിന് ശേഷം കല്‍ക്കിയുമായി വീണ്ടും പ്രഭാസ്

<

p dir=”ltr”>സലാറിന് ശേഷം ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും പുതിയ ചിത്രവുമായി പ്രഭാസ് എത്തുന്നു. ‘കൽക്കി 2898 എഡി’ എന്ന ബ്രഹ്മാണ്ട സയന്‍സ് ഫിക്ഷന്‍ ചിത്രവുമായിട്ടാണ് വീണ്ടും പ്രഭാസ് വരുന്നത്. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ അതികായന്മാരായ കമല്‍ഹാസനും അമിതാഫ് ബച്ചനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ദീപിക പദുകോണും ദിഷാ പട്ടാണിയുമാണ്‌ നായികമാര്‍. മെയ്‌ 9 നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. വാരണാസി, മുംബൈ, ഡൽഹി, ചണ്ഡിഗഡ്, ചെന്നൈ, മധുരൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഗുണ്ടൂർ, ഭീമാവരം, കാശ്മീർ, വിജയവാഡ എന്നിവയുൾപ്പെടെ പാൻ ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ നടത്തിയ റൈഡ് വഴിയാണ് നിർമ്മാതാക്കൾ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനം നടത്തിയത്. മഹാനദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വനാണ് ഈ ബ്രഹ്മാണ്ട സിനിമയുടെ സംവിധായകന്‍.ദീപിക പദുകോണിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. 2020 ഫെബ്രുവരിയിലാണ് ചിത്രം പ്രഖ്യാപിച്ചത്. വൈജയന്തി മൂവീസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.

<

p dir=”ltr”>"വൈജയന്തി മൂവീസിന്റെ 50 വർഷം പിന്നിടുമ്പോൾ ഞങ്ങളുടെ ഈ സിനിമ യാത്രയിൽ മേയ് 9 ന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ‘ജഗദേക വീരുഡു അതിലോക സുന്ദരി’ മുതൽ പുരസ്‌കാരങ്ങൾ നേടിയ ‘മഹാനടി’, ‘മഹർഷി’ എന്നീ ചിത്രങ്ങളിലൂടെ ഈ തീയതി ഞങ്ങളുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഇപ്പോൾ അമിതാഭ് ബച്ചൻ, പ്രഭാസ്, കമൽഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയ പ്രതിഭാധനരായ കലാകാരന്മാർ അഭിനയിക്കുന്ന ‘കൽക്കി 2898 എഡി’ റിലീസ് ചെയ്യുന്നതും ഇതേ തീയതിയിലാണ്. ഈ നിമിഷത്തിൽ വൈജയന്തി മൂവീസിന്റെ നാഴികക്കല്ലായ 50-ാം വർഷവുമായ് ഒത്തുചേർന്ന് ഞങ്ങളുടെ യാത്ര തുടരുമ്പോൾ അത് കൂടുതൽ അർഥവത്തായതാക്കുന്നു." ചിത്രത്തിന്റെ റിലീസ് പ്രഖ്യാപന വേളയിൽ വൈജയന്തി മൂവീസ് സ്ഥാപകയും നിർമ്മാതാവുമായ സി. അശ്വിനി ദത്ത് പറഞ്ഞ വാക്കുകളാണിത്.

Post Comment