പൊതു വിവരം

സംസ്‌കൃത സർവകലാശാല: മേഴ്സി ചാൻസ് പരീക്ഷക ൾ നാലിന് തുടങ്ങും, ദശദിന സഹവാസ ക്യാമ്പ് ആരംഭ ിച്ചു

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി:31.08.2024

പ്രസിദ്ധീകരണത്തിന്

1) സംസ്‌കൃത സർവകലാശാല: മേഴ്സി ചാൻസ് പരീക്ഷകൾ നാലിന് തുടങ്ങും

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല 2015 ബി. എ. സിലബസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന മേഴ്സി ചാൻസ് പരീക്ഷകൾ സെപ്തംബർ നാലിന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഹാൾടിക്കറ്റുകൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലായിരിക്കും പരീക്ഷകൾ നടത്തപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

2) സംസ്‌കൃത സർവ്വകലാശാലഃ ദശദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഒന്നാം വർഷ സാമൂഹ്യപ്രവർത്തന വിഭാഗം വിദ്യാർത്ഥികളുടെ ദശദിന സഹവാസ ക്യാമ്പ് ചെർപ്പുളശേരിയിലുളള തെക്കുമുറി ബി വി എൽ പി സ്കൂളിൽ ആരംഭിച്ചു. നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചെർപ്പുളശേരി നഗരസഭയിലെ മാലിന്യമുക്തം – നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളാണ് ദശദിന ക്യാമ്പിലൂടെ വിദ്യാർത്ഥികൾ നടത്തുക. ഹരിതകർമ്മസേന പ്രവർത്തകരോടൊപ്പമുളള ഗൃഹസന്ദർശനം, തെരുവ് നാടകം, ഫ്ലാഷ്‍മോബകൾ, ശാസ്ത്രീയമായ മാലിന്യസംസ്കരണം സംബന്ധിയായ സാമൂഹ്യ അവബോധ ക്ലാസ്സുകൾ എന്നിവയാണ് ദശദിന ക്യാമ്പിന്റെ പ്രധാന പ്രവർത്തനങ്ങളെന്ന് സാമൂഹ്യ പ്രവർത്തന വിഭാഗം മേധാവി പ്രൊഫ. ജോസ് ആന്റണി പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഒന്നാം വർഷ സാമൂഹ്യപ്രവർത്തന വിഭാഗം വിദ്യാർത്ഥികളുടെ ദശദിന സഹവാസ ക്യാമ്പ് ചെർപ്പുളശേരിയിലുളള തെക്കുമുറി ബി വി എൽ പി സ്കൂളിൽ നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ജലീഷ്പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

Post Comment