മകനോട് മകനേ അറിയുക നിന്നമ്മയെ നീ ആഴ്ന്നിറങ്ങിയ സ്നേഹക്കടലിനെ പത്തുമാസം ഉദരത്തിലേറി രക്തവും പ്രാണനും നൽകി വയറിൻ തുടിപ്പും വേദനയും മനസിൽ ആഹ്ലാദം പൂണ്ട നിമിഷങ്ങൾ നിന്റെ വരവും കാത്തിരുന്നു സന്തോഷത്തിമർപ്പിന്റെ അത്യുന്നതിയിൽ എത്തിച്ചേർന്ന നാളുകൾ സ്വന്തം കുഞ്ഞിനെ ഒരുനോക്കുകാണാൻ…

ജനാലകൾ വിശാലമായ ഹൃദയത്തിന് ജനാലകൾ പണിതതാരാണ്? അതും അകത്തു നിന്നും മാത്രം കുറ്റിയിടാവുന്നത്. മാറാലകൾ ഇവിടെയാളില്ലെന്നു വിളിച്ചു പറയുമായിരുന്നു. അതുകേട്ടു മടങ്ങിപ്പോയവരെ പറ്റിച്ച ഭാവത്തിൽ അവൻ ഊറിച്ചിരിക്കുമായിരുന്നു. നിലാവിന്റെ തെളിച്ചവും വെയിലെന്നു കരുതി അവൻ തിരശീല നീക്കി നോക്കിയിരുന്നില്ല. മഴത്തുള്ളികൾ ചിതറിത്തെറിച്ചൊരുക്കിയ…

അവൾ പാവമായിരുന്നു അതുകൊണ്ട്? പാവയായ്കണ്ട് വിലയുറപ്പിച്ചു. പ്രതികരിക്കാറില്ലായിരുന്നു. അത് കൊണ്ട്? ഊമയാണെന്ന് മുദ്രവെച്ചു. മധുരമാമേതോ രാക്കിളിത൯ പാട്ടിലെ ശ്രുതിയിൽ അറിയാതലിഞ്ഞപ്പോൾ,.. പാതിതുറന്ന ജാലകവാതിലിലൂടെ നക്ഷത്രങ്ങളെ നോക്കി ചിരിച്ചപ്പോൾ… മനസ്സിലെന്നോ പതിഞ്ഞ ഈരടികൾ മൂളിയപ്പോൾ അപ്പോൾ…..? പതിതയായി, ഭ്രാന്തിയായി ഒടുവിൽ ഇരുട്ടി൯ചങ്ങലകൾ അവൾക്കായ്…