മകനോട്
മകനേ അറിയുക നിന്നമ്മയെ
നീ ആഴ്ന്നിറങ്ങിയ സ്നേഹക്കടലിനെ
പത്തുമാസം ഉദരത്തിലേറി
രക്തവും പ്രാണനും നൽകി
വയറിൻ തുടിപ്പും വേദനയും
മനസിൽ ആഹ്ലാദം പൂണ്ട നിമിഷങ്ങൾ
നിന്റെ വരവും കാത്തിരുന്നു
സന്തോഷത്തിമർപ്പിന്റെ
അത്യുന്നതിയിൽ
എത്തിച്ചേർന്ന നാളുകൾ
സ്വന്തം കുഞ്ഞിനെ ഒരുനോക്കുകാണാൻ
ഓമനിക്കാൻ തെരുതെരെ ഉമ്മവെക്കാൻ
പേറ്റുനോവിന്റെ യാതനയിൽ പോലും
നിന്റെ കരച്ചിൽ കേട്ട് ആനന്ദനിർവൃതിയടഞ്ഞവളാണീയമ്മ
കൈകാൽ വളരുന്നതും
പിച്ചവെക്കുന്നതും
അമ്മയെന്ന പ്രണവമന്ത്രം കേട്ടു
ജന്മസാഫല്യമണി ഞ്ഞവളാണീയമ്മ
നീ എത്ര വളർന്നാലും
പടർന്നു പന്തലിച്ചാലും
എന്നും നിന്നെ തലോടിയും ആശ്ലേഷിച്ചും
ഊട്ടിയും തരാട്ടുപാടിയും
ഉറക്കുമീയമ്മ
അമ്മക്കെന്നും നീ പൊന്നുണ്ണി തന്നെ
നിൻ മനമൊന്നു വേദനിച്ചാൽ
പിടയുമീ നെഞ്ചകം
നിൻ സന്തോഷങ്ങളിലാർത്തുല്ലസിക്കുന്ന
കടലാണീ മാനസം
ഒരു നോക്കു കൊണ്ടോ വാക്ക് കൊണ്ടോ
കാപട്യങ്ങളില്ലാത്ത
ലോകമാണമ്മ
പൊന്മകനെ നീയറിയുക നിന്നമ്മയെ
കാണുക ഓരോ സ്ത്രീയിലും നിന്നമ്മയെ
ആദരിക്ക സ്നേഹിക്ക സകല സ്ത്രീ ജനത്തെയും
മനീഷ ശ്രീനിവാസൻ
This post has already been read 1201 times!
Comments are closed.