
അവൾ പാവമായിരുന്നു
അതുകൊണ്ട്?
പാവയായ്കണ്ട്
വിലയുറപ്പിച്ചു.
പ്രതികരിക്കാറില്ലായിരുന്നു.
അത് കൊണ്ട്?
ഊമയാണെന്ന്
മുദ്രവെച്ചു.
മധുരമാമേതോ
രാക്കിളിത൯ പാട്ടിലെ
ശ്രുതിയിൽ
അറിയാതലിഞ്ഞപ്പോൾ,..
പാതിതുറന്ന ജാലകവാതിലിലൂടെ
നക്ഷത്രങ്ങളെ നോക്കി
ചിരിച്ചപ്പോൾ…
മനസ്സിലെന്നോ പതിഞ്ഞ
ഈരടികൾ മൂളിയപ്പോൾ
അപ്പോൾ…..?
പതിതയായി,
ഭ്രാന്തിയായി
ഒടുവിൽ
ഇരുട്ടി൯ചങ്ങലകൾ
അവൾക്കായ്
ആഭരണം തീ൪ത്തു.
ലളിതാംബിക
This post has already been read 2792 times!


Comments are closed.