സീത മകളെ കുളിപ്പിച്ചു തോർത്തി ,പഴയതെങ്കിലും വൃത്തിയുള്ള ഉടുപ്പിടുവിച്ചു.ഇന്ന് ലക്ഷമി മോൾക്ക് മൂന്നു വയസാവുകയാണ്. “ഏൻ പുള്ളൈ രാസാത്തി പോൽ ഇരുക്കണം” അറിവഴകന്റെ വാക്കുകൾ അവൾ ഓർത്തു. ആ ഓർമ്മയിൽ അവളുടെ മിഴികൾ സജലങ്ങളായി .. സീത മകളുടെ മുഖത്തേക്കു നോക്കി,…

കുവൈറ്റ് വിമാനത്താവളത്തിൽ നിന്നും ഇൻഡ്യാ ഗവൺമെൻ്റ് പ്രത്യേകമായി ഏർപ്പെടുത്തിയ ഫ്ലൈറ്റിലേക്ക് കയറുമ്പോൾ നാൻസിയുടെ മനസ് വിതുമ്പുകയായിരുന്നു. ഏതൊരു പ്രവാസിയെയും പോലെ നാട്ടിലേക്കുള്ള യാത്രകളെ അവളും ഒട്ടേറെ സ്നേഹിച്ചിരുന്നു. പക്ഷേ.. ലോകം കൊറോണ എന്ന ഒരു വൈറസിനു മുന്നിൽ അടിയറവു പറഞ്ഞപ്പോൾ തൊഴിൽ…

  ഹത്രാസിലെ ശ്മശാനത്തിലെ പുൽനാമ്പുകളെ ഉലച്ചുകൊണ്ട് വീശിയ പാതിരാക്കാറ്റ് അവളുടെ തേങ്ങൽ കേട്ട് ഒരു നിമിഷം നിന്നു.. നീ …? തേങ്ങലിനിടയിലൂടെ അവൾ മുഖമുയർത്തി .വേട്ടക്കാരുടെ നഖക്ഷതങ്ങളും, മർദ്ദനങ്ങളും കൊണ്ട് കരിനീലിച്ച മുഖം .അറുത്തെടുത്ത നാവിൽ നിന്നും അപ്പോഴും ചോരത്തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു.ചവിട്ടിയൊടിച്ച…