പൊതു വിവരം

12 September, 2022 16:47

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമയിലെത്തിയ
ആ ബാലതാരം നായകനാകുന്ന "വെള്ളരിക്കാപ്പട്ടണം"
23 ന് തിയേറ്ററിലെത്തും.

പി ആര്‍ സുമേരന്‍.

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക് ,ഭ്രമരം ,മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളിൽ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോന്‍ നായകനാവുന്ന വെള്ളരിക്കാപ്പട്ടണം 23ന് റീലിസ് ചെയ്യും. മംഗലശ്ശേരി മൂവീസിന്‍റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു കാലത്ത് മലയാളികളുടെ പ്രിയ ബാലതാരമായിരുന്ന ടോണി സിജിമോന്‍ ഈ ചിത്രത്തിലുടെ നായകനാവുകയാണ്. ഏറെ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രമേയമാണ് വെള്ളരിക്കാപ്പട്ടണത്തിന്‍റേത്. അത്തരമൊരു പോസിറ്റീവ് ചിന്തയൊരുക്കുന്ന ചിത്രത്തിലൂടെ നായകനിരയിലേക്ക് എത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ടോണി സിജിമോന്‍ പറഞ്ഞു. ഒന്നിനോടും താല്പര്യമില്ലാതെ അലസമായി ജീവിതം തള്ളിനീക്കുന്ന പുത്തന്‍ തലമുറയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കുന്ന സിനിമയാണ് വെള്ളരിക്കാപ്പട്ടണം. നമുക്ക് ചുറ്റുമുള്ള ജീവിത സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നേറിയാല്‍ ഏതൊരു പരാജിതന്‍റെയും ജീവിതം വിജയിക്കുമെന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്. പളുങ്ക്, മാടമ്പി, ചോട്ടാമുംബൈ,മായാവി, ഹലോ, ഭ്രമരം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായാണ് ടോണി സിജിമോന്‍ സിനിമയിലേക്കെത്തുന്നത്. ഈ ചിത്രങ്ങളിലെല്ലാം തന്നെ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു ടോണിയുടേത്. ചാനല്‍ ഷോകളില്‍ ബാലതാരമായി തിളങ്ങിയ ഈ കൊച്ചുമിടുക്കനെ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ സംവിധായകന്‍ ബ്ലെസിയാണ് ബിഗ്സ്ക്രീനിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് ഹിറ്റ് ചിത്രങ്ങളിലൊക്കെ ബാലതാരമായി തിളങ്ങി.എഞ്ചിനീയറിംഗ് ബിരുദം നേടിയ ടോണി ഇപ്പോള്‍ തിരുവനന്തപുരം ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയാണ്. വെള്ളരിക്കാപ്പട്ടണത്തിലൂടെ മുന്‍മന്ത്രിമാരായ കെ കെ ശൈലജയും, വി എസ് സുനിൽകുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുകയാണ്. അതും ഈ സിനിമയുടെ മറ്റൊരു പുതുമയാണ് .യുവനടിമാരായ ജാൻവി ബൈജുവും, ഗൗരി ഗോപികയുമാണ് നായികമാർ.ചിത്രത്തിലെ ഗാനങ്ങൾ പ്രശസ്ത കവിയും, ഗാനരചയിതാവുമായ കെ ജയകുമാർ ഐ.എ.എസ്സ് ആണ് രചിച്ചിരിക്കുന്നത് ഒപ്പം സംവിധായകന്‍ മനീഷ് കുറുപ്പും ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
അഭിനേതാക്കള്‍-ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ‘ഗോപകുമാര്‍, കൊച്ചുപ്രേമന്‍,ആൽബർട്ട് അലക്സ്,ടോം ജേക്കബ്, ജയകുമാര്‍, ആദർശ് ചിറ്റാർ, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, അജയ് വിഷ്ണു, മാസ്റ്റർ സൂരജ്,മാസ്റ്റർ അഭിനന്ദ്, മാസ്റ്റർ അഭിനവ്. ബാനര്‍-മംഗലശ്ശേരില്‍ മൂവീസ്, സംവിധാനം- മനീഷ് കുറുപ്പ്, നിര്‍മ്മാണം- മോഹന്‍ കെ കുറുപ്പ് ,ക്യാമറ-ധനപാല്‍, സംഗീതം-ശ്രീജിത്ത് ഇടവന. പി ആര്‍ ഒ –
പി ആര്‍ സുമേരന്‍
9446190254

AFdZucrHLQSkDEvi_IJBD7KA43wV8Yu_1lKoyGpq4cab=s40-p ReplyForward

This post has already been read 3143 times!

Comments are closed.