മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി
മോഹനൻ വൈദ്യരെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലുള്ള വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ മുതൽ തന്നെ പനിപോലുള്ള ലക്ഷണങ്ങൾ മോഹനൻ വൈദ്യർ പ്രകടിപ്പിച്ചിരുന്നതായാണ് വിവരം. അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
സമാന്തര ചികിത്സാ മാർഗങ്ങളുടെ പ്രചാരകനായിരുന്ന മോഹനൻ വൈദ്യരുടെ പ്രസ്താവനകൾ കോവിഡ്, നിപാ രോഗബാധകളുടെ സമയത്ത് വിവാദമായിരുന്നു.
ആധുനിക ചികിത്സയ്ക്കെതിരെ മോഹനൻ വൈദ്യർ നടത്തിയ പ്രസ്താവനകളും വിവാദമായിരുന്നു. കോവിഡ് രോഗബാധയ്ക്ക് അനധികൃത ചികിത്സ നടത്തിയെന്ന പേരില്‍ ഇഹത്തിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം നിരവധി ആരാധകരും മോഹനൻ വൈദ്യരുടെ ചികിത്സാ രീതികൾക്കുണ്ടായിരുന്നു.
This post has already been read 1548 times!
Comments are closed.