പൊതു വിവരം

NEWS -‘രാമന്റെ ഭക്തനും രാമകഥയുടെ ജീവിതവും’ ; ആ ദിപുരുഷിൻ്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് അണ ിയറ പ്രവർത്തകർ

‘രാമന്റെ ഭക്തനും രാമകഥയുടെ ജീവിതവും’ ; ആദിപുരുഷിൻ്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ

ഹനുമാൻ ജയന്തി ദിനത്തിൽ പുതിയ പോസ്റ്റർ പങ്കുവെച്ച് ആദിപുരുഷിന്റെ നിർമ്മാതാക്കൾ. ദേവദത്ത നാഗെയാണ് ഹനുമാനായി ചിത്രത്തിൽ വേഷമിടുന്നത്. ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് രാമായണത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രമാണ്. ധ്യാനനിമഗ്നനായിരിക്കുന്ന ദേവദത്ത നാഗെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. പോസ്റ്ററിന്റെ പശ്ചാത്തലത്തിൽ പ്രഭാസിനെയും കാണാൻ സാധിക്കും. "രാമന്റെ ഭക്തനും രാമകഥയുടെ ജീവിതവും… ഹനുമാൻ പ്രഭുവാണ്. ആദിപുരുഷ് ആഗോളതലത്തിൽ 2023 ജൂൺ 16 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു." എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പ്രഭാസ് കുറിച്ചത്.

മുൻപ്, ശ്രീരാമന്റെ ജന്മദിനമായ രാമനവമി ദിനത്തിൽ, ആദിപുരുഷിന്റെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഒരു പോസ്റ്റർ പങ്കുവെച്ചിരുന്നു. രാമ-ലക്ഷ്മണനെയും സീതയെയും വണങ്ങുന്ന ഹനുമാൻ്റെ ഭക്തി സാന്ദ്രമായ ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാമനായി പ്രഭാസ് എത്തുമ്പോൾ ലക്ഷ്മണനായി സണ്ണി സിംഗും സീതാദേവിയായി കൃതി സനോനും ഹനുമാനായി ദേവദത്ത നാഗെയും വേഷമിടുന്നു. ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷില്‍ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്. 2023-ൽ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്.

ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം – ഭുവന്‍ ഗൗഡ , സംഗീത സംവിധാനം – രവി ബസ്രുര്‍ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം – അജയ്- അതുല്‍. പശ്ചാത്തല സംഗീതം – സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

Post Comment