
ബെഗ്ളൂരുവിൽ എൻഫോഴ്സ്മെൻ്റിൻ്റെ കസ്റ്റഡിയിൽ ആയ സി പി എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ഇളയ മകൻ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യൽ തുടരുന്ന പശ്ചാത്തലത്തിൽ തലശ്ശേരിയിലെ ചില പ്രമാണിമാരുടെ വീടുകളിൽ കനത്ത നിശബ്ദതയാണ്.
നിരവധി പേരാണ് അവരുടെ കള്ളപ്പണം വെളുപ്പിക്കാൻ ബിനീഷിനെ ഏൽപ്പിച്ചത് അന്വേഷണ സംഘം ബിനീഷിനെ ഇപ്പോൾ ചോദ്യം ചെയ്യുന്നതും കള്ള പണം വെളുപ്പിക്കൽ കേസിലാണ് .
നഗരത്തിലെ നിരവധി വ്യാപാരികളും അവരുടെ മക്കളും കുട്ടി കോടിയേരിയുടെ കണ്ണികളാണ് അച്ചൻ്റെ അധികാര കേന്ദ്രങ്ങളിലെ സ്വാധീനം ഉപയോഗിച്ചാണ് ആളുകളെ സമീപിച്ചതും അവർ പണം മുടക്കിയതും
തലശ്ശേരിയിലെ മൂന്ന് കച്ചവട പ്രമുഖരുടെ മക്കൾ ലക്ഷങ്ങൾ വെളുപ്പിക്കാൻ നൽകിയവരാണ് അതിൽ രണ്ട് പേർ അറിയപ്പെടുന്ന മത്സ്യ മൊത്ത വ്യാപാരികളും. ഒരാൾ മെയിൻ റോഡിലെ അരിമൊത്തവ്യാപാരിയുമാണ്
മുൻ നഗരസഭാ കൗൺസിലറും സി പി എം പ്രാദേശിക നേതാവുമായിരുന്ന ആളുമായി കുട്ടി കോടിയേരിയുടെ വഴിവിട്ട ബന്ധം തലശ്ശേരിയങ്ങാടിയിൽ അറിയാൻ അവർ മാത്രമെ ബാക്കി കാണുകയുള്ളൂ. അയാൾക്ക് പിന്നീട് മർദ്ദനമേൽക്കുകയും ദീർ ഘനാൾ ചികിത്സയിലായിരുന്നു തലശ്ശേരി എം എൽ എ ആക്രമണ സംഭവത്തിൽ പരാമർശിക്കപ്പെട്ടത് ഏറെ വിവാദങ്ങൾക്ക് ഇട നൽകി. ഈ മുൻ കൗൺസിലറുടെ ചിലയാളുകൾക്ക് ബെഗ്ളൂരു ബന്ധമുള്ളതായി അറിയുന്നു.
ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ മുൻ ഭാരവാഹിയണ് മറ്റൊരു പ്രമുഖൻ
തലശ്ശേരി ലോഗൻസ് റോഡിലെ ഒരു കട കേന്ദ്രീകരിച്ചാണ് ഇവരുടെ മാഫിയാ പ്രവർത്തനം
മലയാള സിനിമയിലെ നിരവധി രണ്ടാം നിര ആർട്ടിസ്റ്റുകൾക്ക് ബിനീഷ് കോടിയേരിയുമായി സാമ്പത്തിക-മയക്ക് മരുന്ന് ഇടപാടുകൾ ഉള്ളതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരു ന്നു.
ചുരുക്കത്തിൽ ബിനീഷ് കോടിയേരിയുടെ പതനം
നിരവധി പേരുടെ ഉറക്കം കളയുമെന്ന കാര്യത്തിൽ സംശയമില്ല
This post has already been read 2574 times!


Comments are closed.