പൊതു വിവരം

PRESS RELEASE: ഇരുചക്രവാഹനങ്ങളുടെ ഓൺലൈൻ വിപണി ഒ രുക്കി ഫ്ലിപ്പ്കാർട്ട്

ഇരുചക്രവാഹനങ്ങളുടെ ഓൺലൈൻ വിപണി ഒരുക്കി ഫ്ലിപ്പ്കാർട്ട്

തിരുവനന്തപുരം: ഇരുചക്രവാഹന വിപണിയിൽ ഓൺലൈൻ മുന്നേറ്റവുമായി ഫ്ലിപ്പ്കാർട്ട്. ഹീറോ, ജാവ, യെസ്ഡി, ബജാജ്, ടിവിഎസ്, ഒല, എഥർ, ചേതക്, വിദ തുടങ്ങിയ മുൻനിര കമ്പനികളുടെ പെട്രോൾ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ മികച്ച വിലയിൽ ഓഫറുകളോടെ ലഭ്യമാക്കുകയാണ് ഫ്ലിപ്പ്കാർട്ട്. രാജ്യവ്യാപകമായി 700-ലധികം നഗരങ്ങളിൽ ഡെലിവറി സംവിധാനം ഒരിക്കിയിട്ടുണ്ട്. ഓഡിയോ/വീഡിയോ മാർഗ്ഗനിർദ്ദേശത്തിലൂടെ, ഉപഭോക്താക്കൾക്ക് വീട്ടിലെ ഇരുന്നുകൊണ്ട് തന്നെ ഇൻഷുറൻസ്, രജിസ്‌ട്രേഷൻ, ഫിനാൻസിങ് എന്നീ മുഴുവൻ വാങ്ങൽ പ്രക്രിയയും പൂർത്തിയാക്കാനാകും. കൂടാതെ, 3D, ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള നൂതന ഫീച്ചറുകൾ ഇരുചക്രവാഹനങ്ങളെ നന്നായി മനസിലാക്കാനും സഹായിക്കും.

ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക്, പ്രമുഖ ബാങ്കുകളിൽ നിന്നുള്ള പ്രത്യേക ഡീലുകൾ, സൂപ്പർ കോയിൻസ് വഴിയുള്ള ലോയൽറ്റി ആനുകൂല്യങ്ങൾ, താങ്ങാനാവുന്ന ഫിനാൻസിംഗ് ഓപ്ഷനുകൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ പ്രയോജനം നേടാം.

This post has already been read 522 times!

Comments are closed.