പൊതു വിവരം

Press Release- എന്‍റോള്‍ഡ് ഏജന്‍റായാല്‍ യുഎസ് നിക ുതി രംഗത്ത് വന്‍ അവസരങ്ങള്‍

Dear Sir

Hope you are doing well and your loved ones are staying safe.

Sharing below the press note on the Enrolled Agent course and its opportunities for your reference. Request you to consider the same.

ഐടി പോലെ ആകര്‍ഷകം

എന്‍റോള്‍ഡ് ഏജന്‍റായാല്‍ യുഎസ് നികുതി രംഗത്ത് വന്‍ അവസരങ്ങള്‍

യുഎസ് ജോലി എന്നു കേട്ടാല്‍ ഐടി ആയിരിക്കും നമ്മുടെ മനസ്സില്‍ ആദ്യം വരിക. എന്നാല്‍ ഐടി പോലെ ആകര്‍ഷകമായ, അധികമാരും കൈവച്ചിട്ടില്ലാത്ത മറ്റൊരു തൊഴില്‍ മേഖലയും ഇന്ത്യക്കാര്‍ക്കു മുന്‍പില്‍ യുഎസിലും പുറത്തും തുറന്നിരിപ്പുണ്ട്. കൊമേഴ്സ് പശ്ചാത്തലമുള്ളവര്‍ക്ക് യുഎസ് നികുതി രംഗത്ത് വിവിധ രാജ്യങ്ങളില്‍ വലിയ തൊഴിലവസരങ്ങള്‍ തുറന്നു നല്‍കുന്ന എന്‍റോള്‍ഡ് ഏജന്‍റ് എന്ന യോഗ്യതയാണ് കേരളത്തിലും പുതിയ അവസരങ്ങള്‍ തുറന്നിടുന്നത്.

എന്താണ് എന്‍റോള്‍ഡ് ഏജന്‍റ്
സ്വദേശത്തിരുന്നും വിദേശത്തിരുന്നും യുഎസ് നികുതിദായകാര്‍ക്ക് വേണ്ടി നികുതി സംബന്ധമായ ജോലികള്‍ ചെയ്തു നല്‍കാന്‍ അവസരമൊരുക്കുന്ന യോഗ്യതയാണ് എന്‍റോള്‍ഡ് ഏജന്‍റ് (ഇഎ). യുഎസിലെ കേന്ദ്ര നികുതി ഏജന്‍സിയായ ഇന്‍റേണല്‍ റെവന്യൂ സര്‍വീസ് (ഐആര്‍എസ്) മുന്‍പാകെ നികുതിദായകരെ പ്രതിനിധീകരിക്കാനും ഇഎ യോഗ്യത വേണം. ഐആഎസിന്‍റെ ഔദ്യോഗിക അംഗീകാരമുള്ള ഈ യോഗ്യതയുള്ളവര്‍ക്ക് യുഎസിനു പുറത്ത്, പ്രത്യേകിച്ച് ഇന്ത്യയില്‍ ഇപ്പോള്‍ വലിയ അവസരങ്ങളാണുള്ളത്.

കേരളത്തില്‍ പരിചിതമില്ലാത്തതും എന്നാല്‍ ഏറെ സാധ്യതയുള്ളതുമായ ഈ യോഗ്യത നേടാന്‍ സഹായിക്കുന്ന കോഴ്സ് കേരളത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയാണ്. ഇഎ യോഗ്യത നേടാനുള്ള പരിശീലനമാണ് അസാപ് നല്‍കുന്നത്. ഈ യോഗ്യത നേടിയാല്‍ യുഎസിനു പുറമെ കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും നികുതി രംഗത്ത് ജോലി കണ്ടെത്താന്‍ കഴിയും. ഇവിടങ്ങളിലും നിരവധി അവസരങ്ങളാണ് ഉള്ളത്. ഇന്ത്യയില്‍ ഇഎ യോഗ്യതയോടെ ജോലി ചെയ്യുന്നവര്‍ക്ക് തുടക്കത്തില്‍ തന്നെ 4.5 ലക്ഷം വരെ വാര്‍ഷിക ശമ്പളം ലഭിക്കുന്നുണ്ട്. ജോലി കണ്ടെത്തുന്നതിനു പുറമെ സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനും ഇഎ യോഗ്യത അവസരമൊരുക്കുന്നു.

പഠനവും ജോലിയും ഒന്നിച്ച്
അസാപ് നടത്തുന്ന സ്ക്രീനിങ് ടെസ്റ്റ് മുഖേനയാണ് ഈ കോഴ്സിന് പ്രവേശനം നല്‍കുന്നത്. ഈ കോഴ്സില്‍ ചേരുമ്പോള്‍ തന്നെ ജോലി ഉറപ്പാക്കുന്ന മാതൃകയിലാണ് പരിശീലനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴ്സിന്‍റെ ആരംഭത്തില്‍ തന്നെ ജോലിക്കുള്ള കണ്ടീഷനല്‍ ഓഫര്‍ ലെറ്ററും നല്‍കും. ജോലിക്ക് അനുസൃതമായ പരിശീലനവും തുടര്‍ന്ന് ജോലിയും നല്‍കുന്ന രീതിയാണിത്. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കി എന്‍റോള്‍ഡ് ഏജന്‍റ് ആകുന്നവര്‍ക്ക് യുഎസിലെ നികുതിദായകരുടെ ടാക്സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സാധിക്കും. ഈ യോഗ്യതയുള്ളവര്‍ക്ക് ഇന്ത്യയില്‍ തന്നെ ഇ വൈ, കെപിഎംജി, ഡിലോയ്റ്റ്, പിഡബ്ല്യുസി തുടങ്ങിയ ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ ജോലി നല്‍കുന്നുണ്ട്. അസാപ് കേരളയുടെ ആദ്യ ബാച്ചിലെ 25 പേര്‍ക്ക് വിവിധ കമ്പനികളില്‍ ജോലി ലഭിച്ചു.
ജോലി സാധ്യതകള്‍
1. ഫുള്‍ ടൈം/ പാര്‍ട്ട് ടൈം
കമ്പനികളില്‍ മുഴുസമയ ജോലി ചെയ്യാം. ഈ മേഖലയില്‍ നിലവില്‍ കേരളത്തില്‍ 500 അവസരങ്ങളാണ് ഉള്ളത്. എന്‍റോള്‍ഡ് ഏജന്‍റ് കോഴ്സ് പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യാനും അവസരമുണ്ട്. നിലവില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ വിവിധ കമ്പനികള്‍ക്കു വേണ്ടി ജോലി ചെയ്യുന്നു.
1. സീസണല്‍ ഹയറിങ്
യു എസില്‍ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ട സമയത്ത് കമ്പനികള്‍ അതിനുമാത്രമായി ആറു മാസക്കാലത്തേക്ക് നല്‍കുന്ന തൊഴിലവസരങ്ങള്‍. ഈ മേഖലയില്‍ 400 ഒഴിവുകളാണ് നിലവില്‍ ഉള്ളത്.
2. സംരംഭകത്വ സാധ്യത
എന്‍റോള്‍ഡ് ഏജന്‍റ് യോഗ്യതയുള്ളവര്‍ക്ക് യുഎസ് നികുതിദായകരുടെ ടാക്സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനും മറ്റു അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിനും സ്വന്തമായി സ്ഥാപനം ആരംഭിക്കാന്‍ കഴിയും. ഗുജറാത്തില്‍ ഇത്തരത്തില്‍ 2000 സ്ഥാപനങ്ങളെങ്കിലും ഉണ്ട്. ഈ മേഖലയില്‍ വന്‍ സാധ്യതയാണുള്ളത്.

പശ്ചിമ ബംഗാളിലും, ഗുജറാത്തിലും, ആന്ധ്രാ പ്രദേശിലും നിരവധി കമ്പനികള്‍ ഇഎ യോഗ്യതയുള്ളവരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. കേരളത്തിലും ഈ മേഖലയില്‍ ലഭ്യമാകുന്ന മാനവവിഭവശേഷി ഉപയോഗിക്കുന്നതിനു വന്‍കിട കമ്പനികള്‍ ഓഫീസുകള്‍ തുറന്നിട്ടുണ്ട്. ഐ ടി മേഖല പോലെ സാമ്പത്തികമാന്ദ്യം ബാധിക്കാത്ത ഒരു തൊഴില്‍ മേഖലയാണിത് എന്നതും ആകര്‍ഷക ഘടകമാണ്.

എന്‍റോള്‍ഡ് ഏജന്‍റും സി എയ്ക്കു തുല്യമാണോ?
അസാപ് നല്‍കുന്ന ആറു മാസ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ യുഎസ് ഫെഡറല്‍ റെവന്യൂ ഏജന്‍സിയായ ഐആര്‍എസ് നടത്തുന്ന സ്പെഷ്യല്‍ എന്‍റോള്‍മെന്‍റ് എക്സാമിനേഷന്‍ (എസ്ഇഇ) എഴുതാം. എസ്ഇഇ പാസായാല്‍ എന്‍റോള്‍ഡ് ഏജന്‍റ് യോഗ്യത ലഭിക്കും. പേരിനൊപ്പം ഇഎ എന്നു ചേര്‍ക്കാം. ഈ യോഗ്യതയുള്ളവര്‍ക്ക് യു എസിലെ സിപിഎ (സര്‍ട്ടിഫൈഡ് പ്രാക്ടീഷണര്‍ അക്കൗണ്ടന്‍റ്), സിഎഫ്എ (സര്‍ട്ടിഫൈഡ് ഫിനാന്‍സ് അനലിസ്റ്റ്) പരീക്ഷകളില്‍ ഒരു പേപ്പര്‍ ഇളവുണ്ട്. കൂടാതെ ക്രെഡിറ്റും കിട്ടും. ഇഎ ഒരിക്കലും സിഎക്കു തുല്യമല്ല.

യോഗ്യത
ബി.കോം, എം.കോം, ബി.ബി.എ, എം.ബി.എ-ഫിനാന്‍സ് ബിരുദധാരികള്‍ക്കും, സി.എ പൂര്‍ത്തിയാക്കാത്തവര്‍ക്കും പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും, അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുമാണ് അസാപ് നടത്തുന്ന ഇഎ കോഴ്സില്‍ പ്രവേശനം നല്‍കുന്നത്. ആറു മാസമാണ് കോഴ്സ് കാലാവധി.

പരിശീലനത്തിന് നൈപുണ്യ വായ്പയും
ഇ എ പരിശീലന കോഴ്സിന് കാനറാ ബാങ്കിന്‍റെയും കേരള ബാങ്കിന്‍റെയും സ്കില്‍ ലോണ്‍ സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴ്സ് ഫീസ് 58,315 രൂപയാണ്. എന്നാല്‍, സ്പെഷ്യല്‍ എന്‍റോള്‍മെന്‍റ് എക്സാമിനേഷന്‍ (എസ്ഇഇ) പരീക്ഷക്ക് അപേക്ഷിക്കുന്നതിനു 645 ഡോളര്‍ ഫീസ് അധികം നല്‍കേണ്ടതുണ്ട്. ഈ ഫീസും സ്കില്‍ ലോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://asapkerala.gov.in/course/enrolled-agent-for-graduates-working-professionals/

ഫോണ്‍: 0471-2772500, 9495999623, 9495999709

Anju V Nair

Accounts Manager

CONCEPT PUBLIC RELATIONS

T: +91.484.4869178 M: +91 8129914102 E: anju

2nd Floor, Thadathil Buildings, V Krishna Menon Road, Kaloor, Kochi 682017

www.conceptpr.com

#C O N C E P T I N T E G R A T E D

Winner of multiple awards at Adgully ImageXX 2022 | Kaleido ET Brand Equity Awards 2022 | CorpComm Vision & Innovation Summit 2022 | India Content Leadership Awards 2022 | Great Indian BFSI PR Agency Award 2022 | Silver in Healthcare Marketing Campaign at 12th IPRCCA 2021 | Silver in Diversity & Inclusion at Campaign Asia PR Awards 2021

16 Comments

  1. I feel that is among the such a lot important info for me. And i am glad reading your article. But should commentary on some common things, The website taste is ideal, the articles is truly nice : D. Good process, cheers

    Reply
  2. Aw, this was a really nice post. In thought I want to put in writing like this moreover – taking time and precise effort to make a very good article… but what can I say… I procrastinate alot and certainly not appear to get one thing done.

    Reply
  3. I don’t even know how I ended up here, but I thought this post was good. I do not know who you are but certainly you are going to a famous blogger if you aren’t already 😉 Cheers!

    Reply

Post Comment