നിങ്ങളുടെ ഈ ആഴ്ച ( 05/10/20)
ജ്യോതിഷം

നിങ്ങളുടെ ഈ ആഴ്ച ( 05/10/20)

അശ്വതി, ഭരണി, കാർത്തിക ¼ ഭാഗം - മേടക്കൂറ്

ദൈവനുഗ്രഹം കാണുന്നു. അഗ്നിഭയം, വാഹന സംബന്തമായ , ധന നഷ്ടം, വാക്ദോഷ ദുരിതങ്ങൾ , വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർ വളരെയധികം ശ്രെദ്ധ ചെലുത്തേണ്ടതാണ്. പിതാവിനും പിതൃജനങ്ങൾക്കും ഈ വാരം ഗുണപ്രദമല്ല.

കാർത്തിക ¾, രോഹിണി, മകീര്യം ½ - ഇടവക്കൂറ്

idavam

പൊതുവെ അത്ര ഗുണപ്രദമായ സമയം അല്ല. ഏത് കാര്യങ്ങളും ധൃതിയായി തീരുമാനമെടുത്ത് നടപ്പാക്കാതിരിക്കുക. ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് അകാതമായ കാലതാമസം നടപ്പിൽ വരുത്തുന്നതിന് ഉണ്ടാകും.കുടുംബ ജീവിതത്തിൽ ആശയവൈകല്യം വരാതെ സൂക്ഷിക്കുക. ധനപരമായ ചതി,വഞ്ചന ശ്രദ്ധിക്കണം.

മകീര്യം ½, തിരുവാതിര, പുണർതം ¾, - മിഥുനക്കൂറ്

midhunamമംഗളകരമായ കാര്യങ്ങൾ നടക്കും. രോഗ പീഡകൾ ശ്രദ്ധിക്കണം. ഗ്രഹന്തരീക്ഷത്തിൽ മന:സുഖം കുറയും. ധനവ്യങ്ങൾ ശ്രദ്ധിക്കണം. ശത്രുത, മത്സരം വരാതിരിക്കാൻ അകലം പാലിച്ചു കഴിയുന്നത് ഗുണപ്രദം.

പുണർതം ¼, പൂയ്യം, ആയില്യം കർക്കിടകം കൂറ്

karkadakamഉറക്കകുറവ്, കഫജന്യരോഗങ്ങൾ കരൾ സംബന്ധമായ രോഗങ്ങൾ ആകാരണമായ ഭയം ഇവ അനുഭവപ്പെടാനായിട്ടുണ്ട്. സൗഹൃദബന്ധം അകലാൻ ഇടവരും. പുതിയ നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെടാൻ ഈ വാരം നന്ന്.

മകം, പൂരം, ഉത്രത്തിൽ ¼ ,- ചിങ്ങക്കൂറ്

chingamദൈവനുകൂല്യം ഉള്ള ആഴ്ചയാണിത്.
ഭാവികാര്യങ്ങൾക്ക് വേണ്ടിയുള്ള പുതിയ കർമ്മരംഗങ്ങൾ തുടങ്ങാൻ ആലോചിക്കാം. സന്താനദുഖം അനുഭവിക്കുന്നവർക്ക് സന്താനഭാഗ്യലക്ഷണം ഉണ്ടാകാൻ യോഗം കാണുന്നു. പൂർവ്വ സ്വത്ത് വിഷയത്തിൽ തർക്കങ്ങൾ വരാതെ ഇരിക്കാതെ ശ്രദ്ധിക്കണം.

ഉത്രത്തിൽ ¾ , അത്തം, ചിത്തിര ½ - കന്നികൂറ്

kanniപുതിയ ഗൃഹനിർമ്മാണങ്ങൾ ആലോചനകൾ തുടങ്ങും. വിദേശവാസികൾക്ക് കർമ്മതടസം നേരിടും. സഹോദരങ്ങൾക്ക് കാലം നന്നല്ല. രോഗാരിഷ്ടത ശ്രദ്ധിക്കണം. കുടുംബ സുഖം ഉണ്ടാകും.

ചിത്തിര ½ , ചോതി, വിശാഖം ¾ , തുലാക്കൂറ്

thulaamസാമ്പത്തികമായ നേട്ടം ഉണ്ടാകും. വിവാഹ വിഷയത്തിൽ തടസങ്ങളും പ്രയാസങ്ങളും നേരിടും. തല വേദന ശ്രദ്ധിക്കണം. കർമ മേഖല പുഷ്ടിപ്പെടും. പുതിയ തൊഴിലവസരങ്ങൾ വന്നു ചേരും.സാമ്പത്തികമായ നേട്ടം ഉണ്ടാകും. വിവാഹ വിഷയത്തിൽ തടസങ്ങളും പ്രയാസങ്ങളും നേരിടും. തല വേദന ശ്രദ്ധിക്കണം. കർമ മേഖല പുഷ്ടിപ്പെടും. പുതിയ തൊഴിലവസരങ്ങൾ വന്നു ചേരും.

വിശാഖം ¼, അനിഴം തൃക്കേട്ട വൃശ്ചിക കൂറ്

vrushchikamധനാഗമനയോഗം കാണുന്നു. രോഗപീഡകൾ ശ്രദ്ധിക്കണം. വിവാഹകാര്യങ്ങൾ നടക്കും.
ചെയ്യുന്ന പ്രവൃത്തികൾ താഴ്ചയിലേക്ക് വരാതെ ശ്രദ്ധിക്കണം. വിദേശവാസികൾക്ക് ഈ ആഴ്ച ദോഷമാകും.

മൂലം, പൂരാടം, ഉത്രാടം ¼ - ധനുക്കൂറ്

Dhanuരോഗപീടിതക്ക് ആശ്വാസം പകരുന്നതാണ്. ധനപരമായ ആനുകൂല്യങ്ങൾ ലഭ്യമാകും. കുടുംബത്തിൽ ദോഷമില്ല. സന്താനങ്ങൾക്ക് കാലം നന്ന്. ഭൂമി വാങ്ങാൻ ഇട വരും.

ഉത്രാടം ¾, തിരുവോണം, അവിട്ടം ½, - മകരകൂറു

makaramകാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശേ മെച്ചപ്പെടാം.

അവിട്ടം ½, ചതയം, പൂരൂരുട്ടാതി ¾ - കുംഭക്കൂറ്

kumbam

കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. സായാഹ്നം മുതൽ കാര്യങ്ങൾ കുറേശ്ശേ മെച്ചപ്പെടാം.

പൂരൂരുട്ടാതി ¼, ഉത്രട്ടാതി, രേവതി : മീനക്കൂറ്

minamകാര്യവിജയം, അംഗീകാരം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം. തടസ്സങ്ങൾ മാറിക്കിട്ടാം.

nnn

Comments are closed.