പൊതു വിവരം

PRESS RELEASE : H3 N2 VACCINATION

എച്ച്3 എന്‍2 പനിക്ക് ഫോര്‍ ഇന്‍ വണ്‍ വാക്‌സിനേഷന്‍ ഫലപ്രദമെന്ന് വിദഗ്ദര്‍

തിരുവനന്തപുരം: എച്ച്3 എന്‍2 വൈറസ് മൂലമുണ്ടാകുന്ന പനി കേസുകള്‍ രാജ്യത്തുടനീളം പകരുന്നതായി ഐസിഎംആര്‍ ഡേറ്റ പറയുന്നു. ഈ വൈറല്‍ സ്ട്രെയിന്‍ നീണ്ടുനില്‍ക്കുന്ന രോഗത്തിന് കാരണമാകുകയും മറ്റ് പനികളെക്കാള്‍ കൂടുതല്‍ ആശുപത്രിവാസത്തിലേക്ക് നയിക്കുകയും ചെയ്തു. പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ക്ക് ന്യുമോണിയ, ബ്രോങ്കൈറ്റിസ്, അപസ്മാരം തുടങ്ങിയ സങ്കീര്‍ണതകളിലേക്കു പോകാനുള്ള സാധ്യത കൂടുതലാണ്. ഫോര്‍ ഇന്‍ വണ്‍ വാക്‌സിനേഷന്‍ എച്ച്3 എന്‍ 2 വൈറസിനെതിരെയും മറ്റ് മൂന്ന് വൈറല്‍ സ്‌ട്രെയിന്‍ ഉണ്ടാക്കുന്ന സങ്കീര്‍ണതകളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും.

ഐസിഎംആര്‍ ഡാറ്റ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ എച്ച് 3 എന്‍ 2 സങ്കീര്‍ണതകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ 10% പേര്‍ക്ക് ഓക്സിജന്‍ പിന്തുണയും 7% പേരെ ഐഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്‍ഫ്ളുവെന്‍സ എ വൈറസിന്റെ ഒരു ഉപ വിഭാഗമാണ്് എച്ച്3എന്‍2. 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ളത്. പ്രമേഹം, ആസ്്മ ,വൃക്ക രോഗം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗാവസ്ഥയുള്ളവര്‍ക്കും അപകടസാധ്യത കൂടുതലാണ്. പനി, ചുമ, തൊണ്ടവേദന , മൂക്കൊലിപ്പ്, തലവേദന, ശരീര വേദന തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. എച്ച്3 എന്‍2 അണുബാധയുണ്ടായാല്‍ സാധാരണയായി പനി മൂന്നു ദിവസം നീണ്ടു നില്‍ക്കും. ചുമ മൂന്നാഴ്ച വരെ നീണ്ടു നില്‍ക്കും.

5 വയസ്സിന് താഴെയുള്ളകുട്ടികള്‍ക്ക് ഫ്‌ളൂവരാനുള്ള സാധ്യത കൂടുതലായതിനാല്‍ ന്യുമോണിയ പോലുള്ള സങ്കീര്‍ണതകളിലേക്ക് എത്തിക്കുന്നു.
ഫ്‌ളൂ വാക്‌സിനേഷനെ കുറിച്ച് എല്ലാ മാതാപിതാക്കളും ഡോക്ടറോട് ചോദിച്ച് മനസിലാക്കണമെന്ന് ശ്രീരാമകൃഷ്ണ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ എ്ംഡി ഡോ.ഷിബിലി റഹ്മാന്‍ പറയുന്നു. പ്രായമായവരും വിട്ടുമാറാത്ത മറ്റ് രോഗാവസ്ഥകളുള്ളവരും വാക്‌സിനേഷനെക്കുറിച്ച് ഡോക്ടര്‍മാരോട് ചോദിച്ച് മനസിലാക്കണമെന്ന് എന്‍എസ് ആശുപത്രിയിലെചെസ്റ്റ് ഫിസിഷ്യന്‍ ഡോ. സോണിയ പറഞ്ഞു.

ആരോഗ്യ സംരക്ഷണ മേഖലയിലെ ജീവനക്കാര്‍, ഗര്‍ഭിണികള്‍, വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍, 65 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവര്‍ കൂടാതെ 6 മാസം മുതല്‍ 5 വയസ്സ് വരെയുള്ള കുട്ടികള്‍ തുടങ്ങിയ ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്ക് സീസണല്‍ ഫ്‌ലൂ വാക്‌സിനേഷന്‍ വിവിധ ആരോഗ്യ അതോറിറ്റികള്‍ ശുപാര്‍ശ ചെയ്യുന്നു. എച്ച് 3 എന്‍ 2 പനി തടയുന്നതിനും വ്യാപനം തടയുന്നതിനും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന നടപടികള്‍ – കൈകള്‍ ഇടക്കിടെ കഴുകുക, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുക, രോഗബാധിതനായ വ്യക്തിയുമായി സമ്പര്‍ക്കം ഒഴിവാക്കുക എന്നിവയാണ്.

This post has already been read 1264 times!

Comments are closed.