
നീയുള്ള ലോകം ഇത്ര സുന്ദരമാണ്
എത്ര കണ്ടാലും പിന്നെയും കാണാൻ മോഹിക്കുന്ന ഒരുപാട് സ്വപ്നങ്ങളുണ്ട്
നിന്നെക്കുറിച്ചോർക്കുമ്പോൾ ……
ഒന്നു നിന്നടുത്തെത്താനായ് ..
തിരക്കില്ലാത്ത കടൽത്തീരത്ത് കടൽ
കാറ്റേറ്റ് ഒന്നിച്ചൊന്നു നടക്കാൻ…..
ഒന്നു തൊടാനായ് കൊതിക്കുന്ന
നിന്റെ വിരലുകൾ ചേർത്തു പിടിച്ച് അസ്തമയ സൂര്യന്റെ
ആ മാസ്മരിക വെളിച്ചത്തിൽ നിന്നെ മാത്രം നോക്കി ഒന്നു നടക്കാൻ ….
നാമൊരുപാടു കൊതിച്ച
ആ നിമിഷം
ഒരു വട്ടമെങ്കിലും ഒന്നാസ്വദിച്ച് നമ്മുടേതായ ഒരപൂർവ്വ നിമിഷം സൃഷ്ടിക്കാൻ, പിന്നീടത് ഓർക്കാനായ്…..
ഹൃദയത്തിന്റെ ആഴങ്ങളിൽ വേരൂന്നിയ നമ്മുടെ സ്നേഹവും
പിന്നെ പ്രണയവും
ഒന്നു ചേർന്ന് ഒരിക്കലെങ്കിലും ഒന്നോർമിക്കാൻ …
ഋതുഭേദങ്ങളിൽ കൊഴിയാത്ത വസന്തമായ് നിന്നിൽ ചാരുത പകരാൻ …..
നിന്റെ തോളിൽ തല ചായ്ച്ച് എനിക്ക് സ്വയം പറയണം ,
ഈ ലോകം എത്ര സുന്ദരമാണെന്ന് “
നീ എന്റേതു മാത്രമെന്ന്
തോന്നുന്ന ആ മുഹൂർത്ഥത്തിന്റെ
നിർവൃതിയിൽ എല്ലാം മറന്ന് ഒരു നിമിഷമെങ്കിലും
ഒന്ന് ജീവിക്കാൻ ……
കേവലം
ഒരു നിമിഷം ….!
Dr Remadevi MK
This post has already been read 4093 times!
Comments are closed.