പൊതു വിവരം

PRESS RELEASE: ഗ്ലോബല്‍ എജ്യൂക്കേഷന്‍ ഫെയര്‍ ഈ മാസ ം 22 ന്

ഗ്ലോബല്‍ എജ്യൂക്കേഷന്‍ ഫെയര്‍ ഈ മാസം 22 ന്

കൊച്ചി : യൂനിഎക്സ്പേര്‍ട്സിന്റെ ‘ഗ്ലോബല്‍ എജ്യൂക്കേഷന്‍ ഫെയര്‍ 2023 ‘ ഈ മാസം 22ന് കൊച്ചിയില്‍ നടക്കും. ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് മികച്ച പഠനത്തിനുള്ള അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കുക വഴി വിദേശ സര്‍വകലാശാലകളിലും കോളേജുകളിലും പ്രവേശനം ലഭിക്കുന്നതിന് സഹായമാകും. റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെയാണ് എജ്യൂക്കേഷന്‍ ഫെയര്‍ നടക്കുക.

യുഎസ്എ, ഓസ്‌ട്രേലിയ, യുകെ, കാനഡ, ദുബായ്, ജര്‍മ്മനി തുടങ്ങിയ പത്തിലധികം രാജ്യങ്ങളിലെ 60ലധികം സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിനാണ് ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് വഴി തുറക്കുക. സംവേദനാത്മക പഠനം-വിദേശ സെഷനുകള്‍, വിദേശ വിദ്യാഭ്യാസത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിദഗ്ധ മാര്‍ഗനിര്‍ദേശം, അപേക്ഷാ പ്രക്രിയ, വിസ നടപടിക്രമങ്ങള്‍, പ്രവേശനത്തിനു ശേഷമുള്ള വിദ്യാര്‍ത്ഥി ജീവിതം തുടങ്ങിയ സെഷനുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകും. എജ്യൂക്കേഷന്‍ ഫെയറിലേക്കുള്ള രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ https://bit.ly/3COPsfY ലിങ്കില്‍ ലഭ്യമാകും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച മാര്‍ഗ നിര്‍ദേശവും പിന്തുണയുമാണ് തങ്ങള്‍ നല്‍കുന്നതെന്ന് യൂനിഎക്സ്പേര്‍ട്സിന്റെ ഇന്ത്യയിലെ മേധാവിയും സഹസ്ഥാപകനുമായ ഇന്തിയാസ് ബന്നൂര്‍ പറഞ്ഞു. പങ്കെടുക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന പത്ത് ഭാഗ്യശാലികള്‍ക്ക് ഈ രാജ്യങ്ങളിലേക്ക് യൂനിഎക്സ്പേര്‍ട്സിന്റെ വക സൗജന്യ വിമാന ടിക്കറ്റുകളും നല്‍കും.

This post has already been read 776 times!

Comments are closed.