കവിതകൾ ദ്രാവിഡൻ ചാനൽ

മഴയെത്തുമ്പോൾ

മഴ മേഘ ചാർത്തു പരന്നൂ വാനിൽ
കരിമുകിൽ മാല നിറഞ്ഞൂ
കരിവണ്ടുകൾ മൂളി;ഭൂവിൽ
കള കൂജനങ്ങൾ മുഴങ്ങി.

ചെറുമികൾ ഓടിയടുത്തൂ ചാരേ
ചെറുമൻ പാടമൊരുക്കി
ഒരുതുള്ളിക്കൊരു കുടം പോൽ, മഴ
ഭൂവിനെയാകെയുണർത്തീയവൾ
പൂമേനിയാകെ പുണർന്നൂ.

പുതു നാമ്പുകൾ കിളിർത്തൂ ചാരേ
ധരയിൽ ഉത്സവമായി
ആനന്ദ നൃത്തമാടി കുയിലുകൾ
മധുര ലഹരിയിലമർന്നൂ.

കാട്ടു ചോലകളൊഴുകീ നീളേ
കള കള ശബ്ദം മുഴക്കീ
പുളിനങ്ങളെല്ലാം പൂത്തു തളിർത്തൂ
പുളകമായി മുകുളങ്ങൾ വിരിഞ്ഞൂ.

സന്തോഷ് ശ്രീധർ

This post has already been read 6907 times!

Comments are closed.