പൊതു വിവരം

ബൃന്ദ കാരാട്ട് 16ന് സംസ്കൃത സർവ്വകലാശാലയ ിൽ

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി : 15.01.2024

പ്രസിദ്ധീകരണത്തിന്

ബൃന്ദ കാരാട്ട് 16ന് സംസ്കൃത സർവ്വകലാശാലയിൽ

പ്രൊഫ. ധർമ്മരാജ് അടാട്ട് എൻഡോവ്‌മെന്റ് പ്രഭാഷണം നിർവ്വഹിക്കുന്നതിനായി ബൃന്ദ കാരാട്ട് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ 16ന് രാവിലെ 10ന് എത്തുമെന്ന് സർവ്വകലാശാല അറിയിച്ചു. ‘ സംസ്കാരവും ലിംഗഭേദവും’ എന്നതാണ് പ്രഭാഷണ വിഷയം. സംസ്കൃതം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സംസ്കൃതം സാഹിത്യ വിഭാഗം തലവന്റെ ചുമതല വഹിക്കുന്ന പ്രൊഫ. കെ. വി. അജിത്കുമാർ അധ്യക്ഷനായിരിക്കും. ഡോ. ധർമ്മരാജ് അടാട്ട് രചിച്ച നാല് പുസ്തകങ്ങളുടെ – ഇന്ത്യൻ സംസ്കാരത്തിന്റെ ബഹുസ്വരത, ഹിന്ദു: സത്യവും മിഥ്യയും, രാമായണ ട്രഡീഷൻസ് ഇൻ കേരള, ഋഗ്വേദത്തിലെ സാഹിതീയ ദർശനം – പ്രകാശനം ബൃന്ദ കാരാട്ട് നിർവ്വഹിക്കും. ഡോ. ടി. മിനി, ഡോ. കെ. എൽ. പത്മദാസ് എന്നിവർ പ്രസംഗിക്കും.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

Post Comment