
ഗതാഗത യോഗ്യമല്ലാത്ത റോഡിൽ തേങ്ങയുടച്ച് ശാപമോക്ഷം വരുത്തി സ്ഥാനാർത്ഥികളുടെ പ്രതിഷേധം
കണ്ണൂർ ജില്ലയിലെ തീരദേശ പഞ്ചായത്തായ ന്യൂ മാഹി അവികസിത പഞ്ചായത്ത് എന്ന ഖ്യാതി നേടിയിട്ട് കാലമേറെയായി.
ദേശീയ പാതയോരത്ത് നിലനിൽക്കുന്ന പഞ്ചായത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളും വികസന കാര്യത്തിൽ ഏറെ പിറകിലാണ്.
നാമനിർദ്ദേശ പത്രികാസമർപ്പണത്തിന് മുമ്പ് ന്യൂമാഹിയിലെ യു.ഡി.എഫ് സ്ഥാനാർഥികൾ തകർന്നു കിടക്കുന്ന ഗതാഗത യോഗ്യമല്ലാത്ത ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിൽ പ്രതീകാത്മകമായി തേങ്ങയുടച്ച് പ്രതിഷേധം അറിയിച്ചു. ബുധനാഴ്ച രാവിലെ നാമനിദ്ദേശ പത്രികാസമർപ്പണത്തിന് മുമ്പാണ് രണ്ടാം വാർഡ് സ്ഥാനാർഥി സി.ആർ.റസാഖും മൂന്നാം വാർഡ് സ്ഥാനാർഥി ദിവിതയും തകർന്ന റോഡിൽ പ്രതീകാത്മകമായി ശാപമോക്ഷം വരുത്തിയത് .
പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയപ്പോഴും പഞ്ചായത്ത് ഭരിച്ച ഇടത് മുന്നണി റോഡിനെ അവഗണിച്ചു.
വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെ ആരോഗ്യ കേന്ദ്രത്തിലെത്താൻ രോഗികൾക്ക് സാധിക്കുന്നില്ല. ഓട്ടോറിക്ഷകൾക്ക് ഈ റോഡിലൂടെ ഓടാൻ കഴിയുന്നില്ല. രോഗികൾ, പ്രായമായവർ, ഗർഭിണികൾ തുടങ്ങിയവർ ആരോഗ്യ കേന്ദ്രത്തിലെത്താൻ ദുരിതമനുഭവിക്കുകയാണ്. നാലാം വാർഡ് സ്ഥാനാർഥി കെ. കെ.ഹാരിസ്, കുന്നോത്ത് പുരുഷു, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അസീസ് പെരുമുണ്ടേരി, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി വി.കെ.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു
This post has already been read 1373 times!


Comments are closed.