പൊതു ചർച്ച ബ്രേക്കിംഗ് ന്യൂസ്

ഇടത് മുന്നണിയിൽ ഇനി ലയന കാലം

കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിയുടെ ഘടകകക്ഷി ആയതിന് ശേഷം ഇടത് മുന്നണി ജംബോ മുന്നണി ആയി മാറി .
പതിനൊന്ന് പാർട്ടികൾ അകത്തും ആർ എസ് പി (ലെനിസ്റ്റ് )
ജെ എസ് എസിലെ ഒരു വിഭാഗം പുറത്തുമായി നിൽക്കുകയാണ്.
കഴിഞ്ഞ ദിവസം ചേർന്ന ഇടത് മുന്നണി യോഗത്തിൽ കേരള കോൺഗ്രസ് ഗ്രൂപ്പുകളും ജനതാദൾ ഗ്രൂപ്പുകളും പര ശ്പരം ലയിച്ച് ഒറ്റ പാർട്ടിയാവണം എന്ന നിർദ്ദേശം വെക്കുക യുണ്ടായി.
ജനതാദൾ പാർട്ടികളുടെ ലയന കാര്യം വീരേന്ദ്രകുമാർ വിഭാഗം മുന്നണിയിൽ ചേരുന്ന ഘട്ടത്തിൽ തന്നെ ഏകദേശ ധാരണ ആയതാണ് .
ആ പാർട്ടിക്കകത്തെ ആഭ്യന്തര പ്രശ്നങ്ങൾ കാരണമാണ് ലയനം നീണ്ട് പോയത് .ജനതാദളിലെ രണ്ട് പാർട്ടികൾക്കും ലഭിക്കാവുന്ന സീറ്റുകൾ എങ്ങനെ വീതിക്കും എന്ന കാര്യത്തിൽ തീരുമാനമാവാത്തെ നിൽക്കുന്ന സാഹചര്യത്തിലാണ് മുന്നണി യോഗം ലയനം വേഗത്തിലാക്കണമെന്ന് നിർദ്ദേശിച്ചത്.

കേരള കോൺഗ്രസ്സുകളുടെ ലയനവും എളുപ്പത്തിൽ നടന്നേക്കും എന്ന് സി പി എം പോലും കരുതുന്നില്ല. ജോസ് കെ മാണിയെ നേതാവായി അംഗീകരിക്കാൻ സ്കറിയാ തോമസോ ,ബാലകൃഷ്ണപിള്ളയോ തയ്യാറാവില്ല ഇതിന് മുമ്പ് തന്നെ ബാലകൃഷ്ണപിള്ള മുന്നണി നേതൃത്വത്തെ അറിയച്ചത് ലയനം സാധ്യമല്ല എന്നതാണ്. അത്തരം സാഹചര്യത്തിൽ സി പി എം സ്വരം കടുപ്പിച്ചാൽ യു ഡി എഫിലേക്ക് തന്നെ തിരിച്ച് പോകാനാണ് പിള്ളയുടെ നീക്കം ഗണേഷ് കുമാർ ഈ തീരുമാനം ഇതുവരെ അംഗീകരിച്ചിട്ടില്ല.

ഇടത് മുന്നണിയിൽ പ്രവേശനം കാത്ത് നിൽക്കുന്ന പാർട്ടിയാണ് ആർ എസ് പി ലെനിസ്റ്റ് കൊല്ലം ജില്ലയിൽ മാത്രം പ്രവർത്തനം കേന്ദ്രീകരിച്ച പാർട്ടിയാണത് കുന്നത്തൂർ മണ്ഡലത്തിലെ ജനപ്രതിനിധി യെന്ന നിലയിൽ മികച്ച നിലയിൽ മണ്ഡലം നോക്കാൻ കഴിഞ്ഞില്ല എന്ന പരാതി സി പി എം ജില്ലാ നേത്രത്വത്തിന് ഉണ്ട്. കോവൂർ കുഞ്ഞുമോൻ്റെ പാർട്ടിയെ മുന്നണിയിൽ എടുക്കാത്തെ പുറത്ത് തന്നെ നിർത്തുകയാണെങ്കിൽ സി എം പി ജോൺ വിഭാഗത്തിൽ ലയിച്ച് യു ഡി എഫി ലേക്ക് പോകാനുള്ള തെയ്യാറെടുപ്പ് നടത്തുകയാണ് കുഞ്ഞുമോൻ. ചുരുക്കത്തിൽ വരാനിനിരിക്കുന്ന മാസങ്ങളിൽ പാർട്ടികളുടെ മുന്നണി മാറ്റങ്ങളും ലയനങ്ങളു കൊണ്ട് വാർത്തകൾ നിറയും

This post has already been read 1249 times!

Comments are closed.