സീതാറാംജിന്‍ഡലിന്പത്മഭൂഷന്‍
മുംബൈ: ജീവകാരുണ്യ, ആരോഗ്യ പരിപാലന മേഖലകളിലെ വിശിഷ്ട വ്യക്തിത്വമായ ഡോ. സീതാറാം ജിന്‍ഡലിനെ രാജ്യം പത്മ ഭൂഷന്‍ നല്‍കി ആദരിച്ചു. പ്രകൃതിചികിത്സയിലും ജീവകാരുണ്യ രംഗത്തുമുള്ള സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഈ ബഹുമതിക്ക് പരിഗണിക്കപ്പെട്ടത്. ഔഷധ രഹിത ചികിത്സയ്ക്ക് ഇദ്ദേഹം നല്‍കിയ സംഭാവനകളും ജിന്‍ഡല്‍ നേച്വര്‍ക്യുര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ജെഎന്‍ഐ) എന്ന സ്ഥാപനവുമാണ് ഈ ആദരണീയമായ അംഗീകാരം നേടിക്കൊടുത്തത്.
ഹരിയാനയിലെ നാല്‍വ എന്ന ഉള്‍ഗ്രാമത്തില്‍ 1932ല്‍ ജനിച്ച ഡോ. ജിന്‍ഡല്‍ 1977-79 കാലത്താണ് ബംഗളുരുവിന് സമീപം പ്രകൃതിചികിത്സയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഗവേഷണ വിഭാഗം കൂടി ഉള്‍പ്പെടുത്തി പ്രകൃതി ചികിത്സ, യോഗ ആശുപത്രിക്ക് തുടക്കമിട്ടത്. പിന്നീട് തന്‍റെ ജന്മ ഗ്രാമമായ നാല്‍വയില്‍ എട്ട് ജീവകാരുണ്യ സ്ഥാപനങ്ങളും സ്ഥാപിച്ചു.
This post has already been read 246 times!