Dear Sir,
Please find attached press release – Vi Business launches #ReadyForNext 2.0 to help MSMEs unlock growth for your kind consideration.
Also find attached image and English version for your reference.
Please find appended UNICODE Version.
ചെറുകിട സ്ഥാപനങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനായി വി ബിസിനസ് റെഡി ഫോര്‍ നെക്സ്റ്റ് 2.0 അവതരിപ്പിച്ചു
കൊച്ചി: ചെറുകിട സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെക്കാനും അവിടെയുള്ള അപര്യാപ്തതകള്‍ മനസിലാക്കി നടപടികള്‍ സ്വീകരിക്കാനും സ്ഥാപനത്തെ ഭാവിയിലേക്ക് തയ്യാറാക്കാനും സഹായിക്കുന്ന റെഡി ഫോര്‍ നെക്സ്റ്റ് 2.0 ഡിജിറ്റല്‍ വിലയിരുത്തല്‍ സംവിധാനത്തിന് വി തുടക്കം കുറിച്ചു. ഡിജിറ്റല്‍ ഉപഭോക്താവ്, ഡിജിറ്റല്‍ ജോലി സ്ഥലം, ഡിജിറ്റല്‍ ബിസിനസ് തുടങ്ങിയ മൂന്നു വിഭാഗങ്ങളിലെ തങ്ങളുടെ സംവിധാനങ്ങള്‍ വിലയിരുത്താന്‍ ഇത് ബിസിനസ് ഉടമകളെ സഹായിക്കും.
അതാതു വ്യവസായങ്ങള്‍ക്ക് അനുസൃതമായ നിലവാരങ്ങളും തങ്ങളുടെ ഡിജിറ്റല്‍ കഴിവുകളുടെ അടിസ്ഥാനത്തിലുള്ള സ്കോറുകളും ഈ സംവിധാനത്തിലൂടെ ഓരോരുത്തര്‍ക്കും പ്രത്യേകമായി നല്‍കും. സാങ്കേതികവിദ്യാ അടിസ്ഥാനമായുള്ള പരിഹാരങ്ങളും ശുപാര്‍ശ ചെയ്യും. ഇതിന്‍റെ കൂടുതല്‍ ഫലപ്രദമായ പതിപ്പാണ് റെഡി ഫോര്‍ നെക്സറ്റ് 2.0 ടൂള്‍. ചെറുകിട സംരംഭങ്ങള്‍ക്ക് https://www.myvi.in/business/enterprise-segments/smb/msme-readyfornext-digital-assessment വഴി ഈ സംവിധാനം പ്രയോജനപ്പെടുത്താം.
ചെറുകിട സംരംഭങ്ങള്‍ക്ക് ഉല്‍പാദന ക്ഷമതയും ഉപഭോക്താക്കളിലേക്കുള്ള എത്തിച്ചേരലും സുരക്ഷയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ 16 വ്യവസായങ്ങളിലായി ഒരു ലക്ഷത്തിലേറെ പേരില്‍ നിന്നു പ്രതികരണം തേടിയ ശേഷമുള്ള വിലയിരുത്തലും വി പുറത്തിറക്കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേകമായുള്ള പദ്ധതികളും വി അവതരിപ്പിച്ചിട്ടുണ്ട്.
വി ബിസിനസ് പ്ലസ് പോസ്റ്റ്പെയ്ഡ് പ്ലാന്‍, വി മാക്സ് ഡിവൈസ് സെക്യൂരിറ്റി, വി ഇമെയില്‍ സെക്യൂരിറ്റി, വി ആഡ്സ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിമാസം 349 രൂപ വാടക വരുന്ന വി ബിസിനസ് പ്ലസ് പോസ്റ്റ്പെയ്ഡ് പ്ലാനില്‍ പരിധിയില്ലാത്ത കോളുകള്‍, 60ജിബി ഡാറ്റ, 3000 എസ്എംഎസ് എന്നിവ ലഭിക്കും. പ്രതിമാസം 5200 രൂപ വില വരുന്ന ബണ്ടില്‍ഡ് സര്‍വീസുകളും ഇതിനു പുറമെ ലഭിക്കും. സോണിലിവ്, സീ5, മൊബൈല്‍ സെക്യൂരിറ്റി, ലൊക്കേഷന്‍ ട്രാക്കിങ്, ഗൂഗിള്‍ വര്‍ക്ക്സ്പെയ്സ്, അന്താരാഷ്ട്ര കോളിങിനുള്ള പ്രത്യേക നിരക്കുകള്‍ തുടങ്ങിയവ ബണ്ടില്‍ഡ് സര്‍വീസുകളില്‍ ഉള്‍പ്പെടുന്നു.
വി മാക്സിമം ഡിവൈസ് സെക്യൂരിറ്റി വഴി പ്രതിവര്‍ഷം 4320 രൂപയുടെ നേട്ടം കൈവരിക്കാം. ഇതു പ്രകാരം ലൈസന്‍സിന് പ്രതിവര്‍ഷം 433 രൂപയും 20 ലൈസന്‍സുകള്‍ക്ക് 8,660 രൂപയുമാണ്. വി ഇമെയില്‍ സെക്യൂരിറ്റി പ്രകാരം ലൈസന്‍സ് ഒന്നിന് പ്രതിവര്‍ഷം 550 രൂപയും 20 ലൈസന്‍സുകള്‍ക്ക് 11,000 രൂപയുമാണുള്ളത്. പ്രതിവര്‍ഷം 10,000 രൂപയുടെ നേട്ടമുണ്ടാക്കാം. 24,999 രൂപ മുതല്‍ 99,999 രൂപ വരെയുള്ള ടാര്‍ഗറ്റഡ് കസ്റ്റമര്‍ റീച്ച് ഡിജിറ്റല്‍ & എസ്എംഎസ് പാക്കേജുകളാണ് വി ആഡ്സ് വഴി ലഭിക്കുക. 44,000 രൂപ വരെ ഇതില്‍ ലാഭിക്കാം. ഇവയ്ക്കു പുറമെ ബിസിനസിനെ ഭാവിയിലേക്കു തയ്യാറാക്കാന്‍ സഹായകമായ ഉപദേശങ്ങളും എംഎസ്എംഇകള്‍ക്ക് പ്രയോജനപ്പെടുത്താം.
റെഡി ഫോര്‍ നെക്സ്റ്റ് എംഎസ്എംഇകള്‍ക്ക് ദീര്‍ഘകാല പരിഹാരങ്ങള്‍ നല്‍കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ്. ശരിയായ ദിശ, പരിഹാരങ്ങള്‍ എന്നിവ തിരിച്ചറിയാന്‍ അവരെ സഹായിക്കുകയും അവരെ നാളേക്ക് വേണ്ടി തയ്യാറാക്കുകയും ചെയ്യുന്നു. ഡിജിറ്റല്‍ യുഗത്തില്‍ എംഎസ്എംഇകളുടെ ഉല്‍പ്പാദനക്ഷമത, കസ്റ്റമര്‍ റീച്ച്, സുരക്ഷ എന്നിവ വര്‍ധിപ്പിക്കുന്നതിന് അനുയോജ്യമായതാണ് റെഡി ഫോര്‍ നെക്സ്റ്റ് എന്ന് വോഡഫോണ്‍ ഐഡിയ ചീഫ് എന്‍റര്‍പ്രൈസ് ബിസിനസ് ഓഫീസര്‍ അരവിന്ദ് നെവാറ്റിയ പറഞ്ഞു.
With Regards,
Sanil Augustine | Kochi
Adfactors PR| M: +91 8547619881
Website | Blog | Facebook | Twitter | LinkedIn | Instagram
Disclaimer: The information in this email is confidential and is intended solely for the addressee(s). Access to this email by anyone else is unauthorized. If you are not an intended recipient, you must not read, use or disseminate the information contained in this email.