പൊതു വിവരം

സംസ്കൃതസർവ്വകലാശാലയിൽ ഡോ. ടി. ആര്യദേവി മെ മ്മോറിയൽ എൻഡോവ്മെന്റ് പ്രോഗ്രാം 26ന്

തീയതിഃ 25.03.2024

പ്രസിദ്ധീകരണത്തിന്

സംസ്കൃതസർവ്വകലാശാലയിൽ

ഡോ. ടി. ആര്യദേവി മെമ്മോറിയൽ എൻഡോവ്മെന്റ് പ്രോഗ്രാം 26ന്

ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സംസ്കൃതം ന്യായ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡോ. ടി. ആര്യദേവി മെമ്മോറിയൽ എൻഡോവ്മെന്റ് പ്രോഗ്രാം മാർച്ച് 26ന് രാവിലെ 10.30ന് കാലടി മുഖ്യക്യാമ്പസിലെ അക്കാദമിക് ബ്ലോക്ക് ഒന്നിലുളള സെമിനാർ ഹാളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി എൻഡോവ്മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്കൃതം ന്യായവിഭാഗം മേധാവി ഡോ. വി. കെ. ഭവാനി അധ്യക്ഷയായിരിക്കും. പ്രൊഫ. പി. സി. മുരളീമാധവൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രൊഫ. വി. ആർ. മുരളീധരൻ എൻഡോവ്മെന്റ് പ്രഭാഷണം നടത്തും. പ്രൊഫ. കെ. മുത്തുലക്ഷ്മി, പ്രൊഫ. കെ. ജി. കുമാരി, പ്രൊഫ. ടി. മിനി, പ്രൊഫ. കെ. യമുന, പ്രൊഫ. ജി. നാരായണൻ, ശ്രീമതി. രജിത അമ്പിളി കെ. സി., ഡോ. കെ. സി. രേണുക എന്നിവർ പ്രസംഗിക്കും.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺനം. 9447123075

Post Comment