
കാസർകോട്ടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പിലൂടെ മുസ്ലീംലീഗിനെയും യുഡിഎഫിനെയും പ്രതിസന്ധിയിലാക്കിയ മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ധീനെ ലീഗിൽ നിന്നും പുറത്താക്കുന്നു .ഗുരുതര ആരോപണങ്ങളും ,കേസും വന്നിട്ടും നിലവിൽ എംഎൽഎ ആയതിനാൽ ആണ് കടുത്ത തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോകൽ തന്ത്രവുമായി പാർട്ടി മുന്നോട്ട് പോയത് .എന്നാൽ പ്രതിഷേധങ്ങളും ,പാർട്ടിക്കുള്ളിൽ ശക്തമാവുന്ന എതിർപ്പുകളും നിയമസഭാതെരഞ്ഞെടുപ്പിന് മുൻപായി പുറത്താക്കൽ തീരുമാനത്തിലെത്താൻ ലീഗ് നേതൃത്വം തയ്യാറെടുക്കുന്നത് .ഖമറുദ്ധീൻ പ്രശ്നം പാർട്ടിക്കും ,മുന്നണിക്കും വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത് .ഇനിയും വൈകിയാൽ വലിയ തിരച്ചടി നേരിടുമെന്ന് മുതിർന്ന നേതാക്കൾ മനസ്സിലാക്കിക്കഴിഞ്ഞു .പാണക്കാട്ടെ തീരുമാനത്തിന്റെ ഭാഗമായി നടന്ന അനുരജ്ഞന ചർച്ചകളൊന്നും ഫലവത്തായില്ല .നിലവിലെ നിക്ഷേപങ്ങൾ വിൽപ്പന നടത്തിയാലും തീർക്കാൻ കഴിയാത്ത അത്രയും തുക നിക്ഷേപകരിൽ നിന്ന് ഖമറുദ്ധീനും കൂട്ടരും പിരിച്ചെടുത്തിട്ടുണ്ട് എന്ന് പറയപ്പെടുന്നു .
പാണക്കാടുമായി അടുപ്പമുള്ള ചിലർ വഴിയാണ് ഖമറുദ്ധീൻ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നേടിയെടുത്തത് .ആ സമയത്ത് തന്നെ പാർട്ടിയിൽ അദ്ദേഹത്തിന് എതിർപ്പുകൾ ധാരാളമുണ്ടായിരുന്നു .മഞ്ചേശ്വരത്ത് ജനകീയനായ യുവ നേതാവ് എ കെ എം അഷറഫായിരുന്നു പ്രാദേശിക നേതൃത്വം കണ്ടിരുന്ന സ്ഥാനാർത്ഥി .എന്നാൽ പ്രാദേശിക ആഗ്രഹത്തെ കടക്കൽ വെട്ടിയാണ് ഖമറുദ്ധീൻ ചെവി തീനികളുടെ സഹായത്തോടെ സീറ്റു നേടിയതും എംഎൽഎ ആയതും.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് ഇത്തവണ ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് അഷറഫ് നിലവിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടാണ് അദ്ദേഹം
This post has already been read 20313 times!


Comments are closed.