Please ignore the previous email
തീയതി, 10.05.2024
പ്രസിദ്ധീകരണത്തിന്
സംസ്‌കൃതസർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ 12ന് തുടങ്ങും
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്കൂൾ ഫോർ ശ്രീശങ്കര സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ശങ്കരജയന്തി ആഘോഷങ്ങൾ മെയ് 12ന് തുടങ്ങും. വൈകിട്ട് 6.30ന് നടക്കുന്ന ശ്രീശങ്കര സ്റ്റഡിസർക്കിൾ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. വാരണസി സമ്പൂർണാനന്ദ് സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. രാജാറാം ശുക്ല അധ്യക്ഷനായിരിക്കും. ടൊറന്റോ സർവ്വകലാശാല ഫിലോസഫി അസോസിയേറ്റ് പ്രൊഫസർ പ്രൊഫ. നിലഞ്ജൻ ദാസ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രൊഫ. ശ്രീകല നായർ, പ്രൊഫ. കെ. എം. സംഗമേശൻ, ഡോ. കെ. പ്രീതി എന്നിവർ പ്രസംഗിക്കും. മെയ് 17ന് വൈകിട്ട് ഏഴിന് ന്യൂ മെക്സിക്കോ സർവ്വകലാശാലയിലെ ഫിലോസഫി അധ്യാപകൻ പ്രൊഫ. ജോൺ ടെയ്ബർ ശ്രീശങ്കര ജയന്തി വാർഷിക പ്രഭാഷണം നിർവ്വഹിക്കും. അമേരിക്കയിലെ ടെന്നസി സർവ്വകലാശാലയിലെ ഡോ. ഏതൻ മിൽസ് അധ്യക്ഷനായിരിക്കും. പ്രൊഫ. ശ്രീകല നായർ, പ്രൊഫ. എസ്. ഷീബ എന്നിവർ പ്രസംഗിക്കും. മെയ് 25ന് വൈകിട്ട് ഏഴിന് കാലിഫോർണിയയിലെ സാൻജോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ആനന്ദ് ജയപ്രകാശ് വൈദ്യ പ്രഭാഷണം നിർവ്വഹിക്കും. കൊൽക്കത്തയിലെ രവീന്ദ്ര ഭാരതി സർവ്വകലാശാലയിലെ ഫിലോസഫി വിഭാഗം പ്രൊഫസർ ഡോ. നിർമാല്യ നാരായൺ ചക്രവർത്തി അധ്യക്ഷനായിരിക്കും. ഡോ. എച്ച്. പൂർണിമ മോഹൻ, സി. രമ്യ എന്നിവർ പ്രസംഗിക്കും.
ജലീഷ്പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ഫോണ്‍ നം. 9447123075