ഇസുസു ഐ കെയര്‍ മണ്‍സൂണ്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
കൊച്ചി: ഇസുസു മോട്ടേര്‍സ് ഇന്ത്യ ഇസുസു ഡി-മാക്‌സ് പിക്ക് അപ്പുകള്‍ക്കും എസ് യുവികള്‍ക്കുമായി മണ്‍സൂണ്‍ ക്യാമ്പ് നടത്തുന്നു. എല്ലാ ഇസുസു അംഗീകൃത ഡീലര്‍ സര്‍വീസ് ഔട്ട്‌ലെറ്റുകളിലും 2023 ഈ മാസം 10നും ഓഗസ്റ്റ് 22 നും ഇടയിലാണ് ക്യാമ്പ്. പങ്കെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും ആനൂകൂല്യങ്ങളും ലഭിക്കും. സൗജന്യ 37 പോയിന്റ് സമഗ്ര പരിശോധന, പണിക്കൂലിയില് 10 ശതമാനം കിഴിവ്, പാര്‍ട്‌സുകള്‍ക്ക് അഞ്ചു ശതമാനം കിഴിവ്, ലൂബ്രിക്കന്റുകള്‍ക്കും ഫ്‌ളൂയിഡുകള്‍ക്കും അഞ്ച് ശതമാനം കിഴിവ്, ആര്‍എസ്എ റീട്ടെയില്‍ വാങ്ങലിന് 10 ശതമാനം കിഴിവ്, സൗജന്യ രജിസ്‌ട്രേഷന്‍ എന്നീ സേവനങ്ങളാണ് ഐ-കെയര്‍ മണ്‍സൂണ്‍ ക്യാമ്പില്‍ നിന്നും ലഭിക്കുന്നത്.
This post has already been read 755 times!
Comments are closed.