കവിതകൾ

ഈ തുരുത്തിൽ തീ കാറ്റ് വീശി തുടങ്ങി…

ഈ തുരുത്തിൽ തീ കാറ്റ് വീശി തുടങ്ങി…

ചിറക് കരിയും മുന്നേ തിരിച്ചു പറക്കുക നീ…
ഇല കൊഴിഞ്ഞ മരച്ചില്ലകൾ ഇളകി വീഴും മുന്നേ
നിന്റെ ചിറകുകൾക്ക് തൂവൽ നഷ്ടപെടും മുന്നേ
നീ തിരിച്ചു പോവുക..
നീ ചേക്കേറിയ വൻ കരകളിൽ
ഇന്ന് വസന്തമാണത്രെ..
ഒരു പൂവ് പോലും എനിക്കായ് നീ കാത്തിടേണ്ട…
ഗന്ധം മാഞ്ഞു തുടങ്ങും മുന്നേ ഒരു പൂത്ത ചില്ല തേടുക…
ആർത്തിയോട് എന്നിലേക്കു എടുത്ത് ചാടും മുന്നേ..
നിന്റെ വഴി മുഴുവൻ ഇരുണ്ടു കൂടിയ മഴ മേഘങ്ങളോട്
ഇനിയൊരു തിരിച്ചു വരവിനെ കുറിച് പറഞ്ഞിരുന്നല്ലേ..
കുമ്മിഞ്ഞു കൂടിയ ഒരു കുമ്പിൾ മേഘം ഇപ്പോളും നിന്നിലേക്ക് പെയ്യാൻ കൊതിക്കുന്നുണ്ടാകും…
എന്നിൽ നീ കരുതുക..
ഉരുകുമ്പോൾ ഒരു കൈ വിശറി..
എന്നിൽ നീ കരുതുക ഉന്മയുള്ള ഒരു കവിത
എനിക്ക് നീ നൽകുക…
ചേർച്ചയുള്ള ഒരു വാക്ക്…
മൂർച്ചയുള്ള ഒരോർമ്മ…
✍️ ജിതിൻ

This post has already been read 1515 times!

Comments are closed.