പൊതു വിവരം

PRESS RELEASE : ദുരിതാശ്വാസത്തിനു നിസാൻ

ദുരിതാശ്വാസത്തിനു നിസാൻ

കൊച്ചി: വിവിധ പ്രദേശങ്ങളിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിനു സാന്ത്വനമായി നിരവധി പിന്തുണാ നടപടികൾ പ്രഖ്യാപിച്ച് നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഉപഭോക്താക്കളെ സഹായിക്കാൻ നിസാൻ പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രളയ ബാധിത വാഹനങ്ങൾ അടുത്തുള്ള അംഗീകൃത നിസാൻ സർവീസ് വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോകുന്നത് ഉൾപ്പെടെയുള്ള സൗജന്യ റോഡ്സൈഡ് അസിസ്റ്റൻസ് സേവനങ്ങൾ കമ്പനി നൽകും. ഇത്തരം വാഹനങ്ങൾക്ക് 1000 രൂപ വരെ ഇൻഷുറൻസ് ക്ലെയിം പ്രോസസ്സ് ഫീസിൽ ഇളവ് നൽകുന്നതിന് നിസാൻ ഡീലർമാരുമായി സഹകരിക്കുന്നുണ്ട്. വെള്ളപ്പൊക്ക ബാധിതരോട് തികഞ്ഞ സൗഹൃദപൂർണ്ണ സമീപനമാണ് സ്വീകരിക്കുന്നതെന്ന് നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി സൗരഭ് വത്സ പറഞ്ഞു. 1800 209 3456 എന്ന നമ്പറിൽ ഹെൽപ് ഡെസ്‌ക് സേവനം ലഭ്യമാകും.

This post has already been read 285 times!

Comments are closed.