അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് ഈസ്റ്റേൺ
കൊച്ചി, ഒക്ടോബർ 8, 2024 : അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാൻ കഴിയുന്ന ‘5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്’ ശ്രേണിയിൽ ആറ് പുതിയ ഉൽപ്പന്നങ്ങൾ ഓർക്ക്ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശർമയുടെ സാന്നിധ്യത്തിൽ വിപണിയിൽ അവതരിപ്പിച്ച് ഈസ്റ്റേൺ. പുട്ട്, പാലപ്പം, നെയ്യ് ഉപ്പുമാവ്, ദോശ, ഇഡ്ഡലി, ഇടിയപ്പം എന്നി അഞ്ചിനങ്ങളിലെ പ്രഭാത ഭക്ഷണത്തിന്റെ ഇൻസ്റ്റന്റ് ശ്രേണിയാണ് ഈസ്റ്റേൺ അവതരിപ്പിച്ചിരിക്കുന്നത്.
തിരക്കിട്ട ജീവിതക്രമത്തിനിടയിൽ പ്രഭാത ഭക്ഷണം പരമ്പരാഗത രീതിയിൽ ഒരുക്കുന്നതിന് സമയവും അധ്വാനവും വേണ്ടി വരുന്നുണ്ട്. അതിനാൽ തന്നെ കേരളത്തിന്റെ പ്രഭാത ഭക്ഷണങ്ങളെ മെനുവിൽ നിന്ന് തന്നെ മാറ്റിവെച്ചു കൊണ്ട്, മറ്റ് ഭക്ഷണങ്ങളെ ഉപഭോക്താക്കൾ ആശ്രയിക്കുന്നുവെന്ന് ഈസ്റ്റേൺ നടത്തിയ ഗവേഷണത്തിൽ മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് സമയം കുറച്ചെടുത്തു കൊണ്ടും അധ്വാനം ലഘൂകരിച്ചു കൊണ്ടും പാചകം ചെയ്യാൻ കഴിയുന്ന പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
“കഴിഞ്ഞ 40 വർഷമായി മലയാളിയുടെ രുചിഭേദങ്ങളെ സ്വാധീനിക്കുന്ന ഭക്ഷണ വിഭവങ്ങൾ ഒരുക്കുന്നതിൽ മുൻപന്തിയിലാണ് ഈസ്റ്റേൺ. മാറിയ ജീവിത സാഹചര്യത്തിനനുസരിച്ച് മലയാളിയുടെ ജീവിതങ്ങൾ മാറിയെങ്കിലും നമ്മുടെ പരമ്പരാഗത ഭക്ഷണരീതികൾ ചേർത്ത് പിടിക്കുന്നതിൽ മലയാളികൾ ഇപ്പോഴും ശ്രദ്ധാലുക്കളാണ്. പ്രഭാത ക്ഷണം തനതായി ഉണ്ടാക്കുന്നതിൽ കേരളീയർ പുലർത്തുന്ന വൈഭവം ശ്രദ്ധേയമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഉപഭോക്‌താക്കളുമായി സംസാരിക്കുകയും പ്രഭാത ഭക്ഷണം പാചകം ചെയ്യുന്നതിൽ ഓരോരുത്തരും നേരിടുന്ന അധിക സമയം, അധിക അധ്വാനവും ഇല്ലാതാക്കുന്ന ഭക്ഷണ ഉൽപ്പന്നങ്ങൾക്ക് വിപണി സാന്നിധ്യം ഇല്ലന്നറിഞ്ഞാണ് ഈസ്റ്റേൺ ഇത്തരത്തിൽ ‘5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്’ അവതരിപ്പിച്ചിട്ടുള്ളത്. ഈസ്റ്റേൺ ഭക്ഷണ ഉൽപ്പന്നങ്ങളെ കൈനീട്ടി സ്വീകരിച്ച ഉപഭോക്‌താക്കൾ ഇതും സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഈസ്റ്റേൺ സിഎംഒ മനോജ് ലാൽവാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘നാടിന്റെ തനതായ രുചി’കൾക്ക് അനുസൃതമായി ഭക്ഷണ ഉൽപ്പന്നങ്ങൾ വിപുലപ്പെടുത്തുകയാണ് ഈസ്റ്റേൺ. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവുമായി ചേർന്ന് നിൽക്കുന്ന രുചികളെയും ഭക്ഷണ വിഭവങ്ങളും ഒരുക്കുന്നതിൽ ഈസ്റ്റേൺ നിരന്തര ശ്രദ്ധ പുലർത്തുന്നുണ്ട്.
1983-ൽ സ്ഥാപിതമായ ഈസ്റ്റേൺ, ഇന്ത്യൻ സുഗന്ധവ്യഞ്ജന വിപണിയിലെ മുൻനിര കമ്പനികളിൽ ഒന്നാണ്. മസാലകൾ, മസാല മിശ്രിതങ്ങൾ, അരിപ്പൊടികൾ, കാപ്പി, അച്ചാറുകൾ, പ്രഭാതഭക്ഷണ മിക്സുകൾ, പരമ്പരാഗത കേരള മധുരപലഹാരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം മാർക്കറ്റിൽ ഈസ്റ്റേൺ അവതരിപ്പിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യയിലെ പ്രിയപ്പെട്ട ഭക്ഷണ ബ്രാൻഡുകളിൽ ഒന്നാണ് ഈസ്റ്റേൺ. കൂടാതെ, അന്താരാഷ്ട്ര വിപണിയിലും ഈസ്റ്റേണിന്റെ വിപുലമായ സാന്നിധ്യമുണ്ട്. ഈസ്‌റ്റേൺ നോർവീജിയൻ കമ്പനിയായ ഓർക്ക്‌ല ഇന്ത്യൻ ഉപസ്ഥാപനമായ എംടിആർ ഫുഡ്‌സ് വഴി 2021-ൽ ഏറ്റെടുത്തിരുന്നു.
PHOTO CAPTION: ഈസ്റ്റേണിന്‍റെ അഞ്ചു മിനിറ്റ് ബ്രേക്ക് ഫാസ്റ്റ് ശ്രേണിയിലെ ആറ് പുതിയ ഉല്‍പന്നങ്ങള്‍ ഓര്‍ക്ക്ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്‍മ്മയുടെ സാന്നിദ്ധ്യത്തില്‍ സി എം ഒ മനോജ് ലാല്‍വാനി, ഇന്നോവേഷന്‍സ് ഹെഡ് ശിവപ്രിയ ബാലഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കുന്നു.
Wow, fantastic blog structure! Howw lengthy have you been blogging for?
you made blogginng look easy. The full loopk oof your webb site is excellent, ass well aas the cntent material!