ബ്രേക്കിംഗ് ന്യൂസ്

പോക്സോ കേസിലെ പ്രതിക്ക് രാഷ്ട്രീയ സ്വാധീനത്താൽ ആശുപത്രിയിൽ സുഖവാസം

 

 പോക്സോ കേസിലെ പ്രതിക്ക് രാഷ്ട്രീയ സഹായത്താൽ ആശുപത്രിയിൽ സുഖവാസം

കഴിഞ്ഞ ദിവസം അറസ്റ്റിലായ തലശ്ശേരിയിലെ വ്യവസായി ഷറാറ ഷർഫുദ്ദീനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു തലശ്ശേരി കുയ്യാലിയിലെ വീട്ടിൽ വെച്ച് ഷർഫുദീനെ അറസ്റ്റ് ചെയ്യുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈഗിംക പീഢനത്തിന് ഇരയാക്കി എന്നതാണ് കേസ്

അറസ്റ്റിൽ പോലീസുകാരുമായി സഹകരിക്കാതിരുന്ന പ്രതിയെ കൂടുതൽ പോലീസെത്തി ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ഘട്ടത്തിൽ മുഖ്യമന്ത്രിയെയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെയും എം എൽ എ യെയും വിളിക്കാൽ ശ്രമിച്ച പ്രതിയെ ധർമ്മടം എസ് ഐ യുടെ നേതത്വത്തിലുള്ള സംഘം ഇച്ചാശക്തിയോടെയാണ് നേരിട്ടത്.
തുടർന്ന പെടുന്നനെ നെഞ്ച് വേദന അനുഭവപ്പെട്ട് നിലത്ത് വീണു പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കാര്യമായ അസുഖങ്ങൾ ഉണ്ടായിരുന്നില്ല.

തുടർന്ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ ബാലിക പീഢകനെ ജയിലിലേക്ക് പറഞ്ഞയച്ചു.

ഇന്ന് കാലത്ത് മുതൽ ഭരണസ്വാധീനം ഉപയോഗിച്ച് നെഞ്ച് വേദനയെന്ന് റിപ്പോർട്ട് ഉണ്ടാക്കി പരിയാരം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു തലശ്ശേരി ചില രാഷ്ട്രീയക്കാർ ഇടപ്പെട്ടാണ് അടിയന്തര ആശുപത്രി വാസത്തിന് അനുമതി ആയത്.

തലശ്ശേരിയിലെ സമ്പന്നരരുടെ ഇടയിൽ നടക്കുന്ന ലൈഗിംക വ്യാപാരം ഇതിന് മുമ്പും വാർത്ത ആയതാണ്. കുയ്യാലിയിൽ കണ്ടൽ കാടുകൾ നികുത്തി പണിതുയർത്തയ വില്ലകൾ കേന്ദ്രീകരിച്ചാണ് ലൈഗിംക വ്യാപാരം

മയക്ക് മരുന്ന് ,സ്വർണ്ണ കള്ളകടത്ത്, ലൈഗിംകവ്യാപാരം അടക്കം എല്ലാ അസൻമാർഗ്ഗിക പ്രവർത്തനങ്ങളുടെയും കേന്ദ്രമായി തലശ്ശേരി മാറി

ധർമ്മടം സർക്കിൾ ഇൻസ്പെക്ടർ കരീംന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ് ഐ ശ്രീജിത്തും ,സബ്ബ് ഇൻസ്പക്ടർ രവിയും, സി പി ഒ മാരായ നീരജ്, പ്രവീണ തുടങ്ങിയ പോലീസ് ടീമിന്റെ ശക്ത മായ ഇടപെടലിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

This post has already been read 1404 times!

Comments are closed.