കവിതകൾ

കനൽപ്പൂക്കൾ

നിന്നോടുള്ള തീവ്രമായ
പ്രണയത്തിന്റെ
കനൽ പൂവുകൾ
എന്റെ ഉടലാകെ
പൊള്ളിയ്ക്കുമ്പോൾ….
എന്റെ അസ്ഥികൾ
വരെ എരിഞ്ഞു
പൂക്കുമ്പോൾ…
അതിന്റെ തീവ്ര
നൊമ്പരത്തിൽ
ഞാൻ തളർന്നു
പോകുന്നു..!!
നിന്റെ നിനവുകളിൽ
രാവും പകലും
പോകുന്നതറിയാതെ
ഓരോ നിമിഷങ്ങളിലും
നിന്നേയുമോർ
ത്തോർത്തിരിക്കവേ…
ഞാനൊരു കടലായി
മാറുന്നു…!!
എന്റെ അനന്തമായ
തിരക്കൈകളാൽ
നിന്നെ ആഞ്ഞു പുൽകി
എന്റെ ഓള പ്പരപ്പിൽ
എന്റെ മടിത്തട്ടിൽ
നിന്നെ കിടത്തിയുറക്കാൻ
വെമ്പുന്നു…!!
അലയൊതുങ്ങാത്ത
മനസ്സിന്റെ
നിഗൂഢമായ
ചുഴികളിലേയ്ക്ക്
ഇറങ്ങി
പോയ്കൊണ്ടിരിയ്ക്കുന്നു..!
അത്ര മേൽ ഇഷ്ടം കൊണ്ടു
വീർപ്പുമുട്ടി പിടയുമ്പോൾ
നീയതറിയുന്നുണ്ടോ..
ഉണ്ടാവില്ല….!!
എങ്കിലും നിന്നിൽ തന്നെ
കുരുങ്ങി കിടക്കുന്ന ഈ
മനസ്സ് ഒരിയ്ക്കലും
നിന്നിൽ നിന്നും
വേർപെടുകയില്ല
അത്
നിന്നിൽ തന്നെ
നീറിയൊടുങ്ങും…
—ലക്ഷ്മി **

This post has already been read 5015 times!

Comments are closed.